ആര്‍എസ്എസിനോട് അടുപ്പം; ബിജെപിയുടെ വക്താവ്: രാംനാഥ് കോവിന്ദിനെ അറിയാം
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍ഡിഎ നാമനിര്‍ദ്ദേശം ചെയ്ത ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ആര്‍എസ്എസിനോട് ഏറെ അടുപ്പമുള്ള വ്യക്തിയാണ്. ബിജെപിയുടെ വക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷമായി ബിഹാര്‍ ഗവര്‍ണറാണ്.
1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ദേഹടില്‍ ജനനം. സുപ്രിംകോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലുമായി 16 വര്‍ഷം അഭിഭാഷകനായി സേവനമനുഷ്ടിച്ചു. 1994ല്‍ ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭാ എം.പിയായാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തുന്നത്.
2006 മാര്‍ച്ച് വരെ 12 വര്‍ഷം അദ്ദേഹം രാജ്യസഭയില്‍ അംഗമായി. 2002ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലും ന്യുയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ യോഗത്തിലും ഇന്ത്യയെ പ്രതിനധീകരിച്ച് അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
പാര്‍ലമെന്റേറിയനായ സമയത്ത് ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഗ്രാമപ്രദേശങ്ങളില്‍ വിദ്യാഭ്യാസപുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അദ്ദേഹം ശ്രദ്ധപിടിച്ചുപറ്റി. പട്ടികജാതി-പട്ടികവര്‍ഗക്ഷേമം, സാമൂഹ്യനീതി ശാക്തീകരണം തുടങ്ങിയ നിരവധി പാര്‍ലമെന്റ് കമ്മിറ്റികളിലും അംഗമായി സേവനമനുഷ്ടിച്ചു.
ബി.ആര്‍ അംബേദ്കര്‍ യുനിവേഴ്‌സിറ്റി മാനേജ്‌മെന്റിലും കൊല്‍ക്കത്ത ഐ.ഐ.ടി ഭരണസമിതിയിലും അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ആള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റായ കോവിന്ദ് ദലിത് മോര്‍ച്ച മുന്‍ പ്രസിഡന്റ് ആയിരുന്നു.
ദലിതരോടൊപ്പമാണ് പാര്‍ട്ടി എന്ന് സ്ഥാപിക്കുന്നതിനും കൂടിയാണ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത്.
കോവിന്ദിനു മുന്‍പ് എത്ര പേരുകള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ചചെയ്തു എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."