സര്‍ക്കാര്‍ വാഹനം ദുരുപയോഗപ്പെടുത്തിയെന്ന വാര്‍ത്ത തെറ്റെന്ന് എന്‍. പ്രശാന്ത്
കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗപ്പെടുത്തിയെന്ന പരാതിയില്‍ തനിക്കെതിരേ 25 ലക്ഷം രൂപ പിഴ അടയ്ക്കാന്‍ ധനവകുപ്പ് ഉത്തരവിട്ടെന്ന വാര്‍ത്ത തെറ്റാണെന്നും വാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് മുന്‍ ജില്ലാ കലക്ടറായിരുന്ന എന്‍. പ്രശാന്ത്.
ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇത് ഒരുവര്‍ഷം മുന്‍പ് അന്വേഷിച്ച് തള്ളിയ കേസാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ വാര്‍ത്താസമ്മേളനം നടത്തി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരേയും വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിയേയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികളെ ഊറ്റിവളരുന്ന പ്രാഞ്ചികളുടെ തണലോ മണല്‍ ക്വാറി മുതലാളിമാരുടെ സമ്മാനങ്ങളോ താന്‍ സ്വീകരിക്കാറില്ലെന്നും ടൂറിസം വികസനത്തിലൂടെ സ്വയം വികസനവും താന്‍ ശീലിച്ചിട്ടില്ലെന്നും അതുകൊണ്ട് കോടതികളാണു തനിക്ക് ശരണമെന്നും കോടതിയില്‍ എല്ലാം പറയുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."