രാഷ്ട്രപതി: സ്ഥാനാര്‍ഥി നിര്‍ണയം ആര്‍എസ്എസ് അജണ്ടയെന്നു കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമവായം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്ന സൂചന നല്‍കി പ്രതിപക്ഷ പ്രതികരണം.
ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ദലിതനാണെങ്കിലും കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.
സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമാണ് തങ്ങളെ അറിയിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
Opp parties are meeting on 22nd. Only once in history of independent India has the president of India been elected uncontested: S Yechury pic.twitter.com/Cx1TlbIB62
— ANI (@ANI_news) June 19, 2017
പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചിച്ചു തീരുമാനം എടുക്കുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കിയത് രാഷ്ട്രീയ തീരുമാനമാണ്. 22 നുചേരുന്ന യോഗത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും.
സ്ഥാനാര്‍ഥി പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
എന്‍ഡിഎ തീരുമാനത്തിനെതിരേ ശിവസേനയും രംഗത്തെത്തി. ബിജെപി തീരുമാനം ഏകപക്ഷീയമെന്നാണ് ശിവസേനയുടെ നിലപാട്. പാര്‍ട്ടിയുടെ തീരുമാനം പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."