HOME
DETAILS
MAL
ദീപാവലി; നീലഗിരിയില്‍ വിറ്റത് 4.67 കോടിയുടെ മദ്യം
backup
November 09 2018 | 05:11 AM
ഊട്ടി: ദീപാവലി ദിനത്തില്‍ നീലഗിരി ജില്ലയില്‍ വിറ്റത് 4.67 കോടി രൂപയുടെ മദ്യം.
ജില്ലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 83 ടാസ്മാക് മദ്യശാലകളിലൂടെയാണ് ഇത്രയും വില്പന നടന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1,87,867 രൂപയുടെ വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ദീപാവലി ദിവസവും പിറ്റെ ദിസവുമായി 4, 67,90, 695 രൂപയുടെ മദ്യമാണ് ഇക്കുറി വിറ്റത്. കഴിഞ്ഞവര്‍ഷമിത് 4,49,82,828 രൂപയായിരുന്നു.പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രിം കോടതി വിധിയെ തുടര്‍ന്ന് നീലഗിരിയില്‍ നിരവധി മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചിരുന്നു.
എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപത്തേക്ക് മാറ്റിയ പല മദ്യശാലകളും ഇനിയും തുറന്ന് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."