അയല്‍ രാജ്യങ്ങളില്‍ നിന്നും ഖത്തറികള്‍ക്കു രാജ്യം വിടാനുള്ള സമയം അവസാനിച്ചു
ദോഹ: ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ച അയല്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തരികള്‍ക്ക് പുറത്തുപോവാനുള്ള സയമം ഇന്നലെ അവസാനിച്ചു. ജൂണ്‍ 5 മുതല്‍ പ്രഖ്യാപിച്ച ഉപരോധത്തത്തില്‍ 14 ദിവസത്തിനകം ഖത്തരികള്‍ രാജ്യം വിടണമെന്നായിരുന്നു നിര്‍ദേശം. ഖത്തറിലുള്ള തങ്ങളുടെ പൗരന്മാരും ഈ ദിവസത്തിനകം നാട്ടിലേക്കു മടങ്ങണമെന്ന് അയല്‍ രാജ്യങ്ങള്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍, പിന്നീട് മനുഷ്യാവകാശ സംഘടനകളില്‍ നിന്നും മറ്റും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഖത്തറില്‍ നിന്നുള്ളവരെ വിവാഹം ചെയ്ത മിശ്ര കുടുംബങ്ങള്‍ക്ക് ഇളവ് അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, ഉപരോധം ബാധിച്ച ജനങ്ങളില്‍ നിന്ന് ദിവസേന 100ലേറെ പരാതികളാണ് ലഭിക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ സമിതി അറിയിച്ചു. ആദ്യത്തെയാഴ്ച 700 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളില്‍ പരാതികളുടെ എണ്ണം കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് എന്‍.എച്ച്.ആര്‍.സി പ്രതിനിധി സഅദ് അല്‍അബ്ദുല്ല അല്‍ജസീറയോട് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള വ്യാപാരവും ജോലിയും മറ്റും ഉപേക്ഷിക്കേണ്ടി വന്നവരാണ് പരാതിക്കാരില്‍ വലിയൊരു വിഭാഗം.
മിശ്രകുടുംബങ്ങള്‍ക്ക് ഇളവ് അനുവദിച്ചെങ്കിലും അയല്‍ രാജ്യങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അവിടം കേന്ദ്രീകരിച്ച് വ്യാപാരം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ വലിയ പ്രയാസമാണ് ഉപരോധം കൊണ്ട് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."