HOME
DETAILS
MAL
പൊളിച്ചുമാറ്റിയ കെട്ടിടത്തിനുള്ളില്‍ സര്‍വേക്കല്ല് കണ്ടെത്തി
backup
November 09 2018 | 05:11 AM
ഇരിട്ടി: കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണില്‍ കൈയേറ്റം നടത്തിയ കെട്ടിടം പൊളിച്ചുനീക്കിയപ്പോള്‍ സര്‍വേക്കല്ല് കണ്ടെത്തി.
പൊളിച്ചുമാറ്റിയ ഭാഗങ്ങളിലെ റോഡ് പ്രവൃത്തി അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് തഹസില്‍ദാര്‍ കെ.കെ ദിവാകരന് അറിയിച്ചു. ഇരിട്ടി ടൗണിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് മേലേ സ്റ്റാന്‍ഡ് മുതല്‍ പയഞ്ചേരി വരെയുള്ള അന്തര്‍ സംസ്ഥാന പാതയിലെ റോഡരികില്‍ കൈയേറ്റങ്ങള്‍ ഉള്ളതായി റവന്യൂ സര്‍വേ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
കണ്ടെത്തിയ സര്‍വേക്കല്ല് ഉള്ള സ്ഥലവും താലൂക്ക് സര്‍വേ വിഭാഗം അടയാളപ്പെടുത്തിയ സ്ഥലവും ഒരേ അളവില്‍ തന്നെയാണെന്നും അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. കൈയേറ്റം ഒഴിയുന്ന കച്ചവടക്കാര്‍ക്ക് വേണമെങ്കില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നല്‍കാമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."