പയ്യന്നൂര്‍ സ്റ്റേഷനില്‍ സി.പി.എം നേതാക്കളും പൊലിസും തമ്മില്‍ വാക്തര്‍ക്കം
പയ്യന്നൂര്‍: അക്രമസംഭവത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലിസ് ഏകപക്ഷീയമായി റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരും നേതാക്കളും പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലെത്തി. രാത്രികാലത്തുള്‍പ്പടെ നടത്തുന്ന റെയ്ഡില്‍ നിരപരാധികളുടെ വീടുകള്‍ പോലും പൊലിസ് ഒഴിവാക്കുന്നില്ലെന്നും കുടുംബാംഗങ്ങളെ ഉപദ്രവിക്കാതെ അക്രമികളെ പിടികൂടാന്‍ പൊലിസ് തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ 11ഓടെയാണ് പ്രാദേശിക സി.പി.എം നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയത്.
ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി സി അരവിന്ദാക്ഷന് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരോട് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. സി.ഐ, എസ്.ഐമാര്‍ എന്നിവരുമായും നേതാക്കള്‍ ചര്‍ച്ച നടത്തി. അക്രമ കേസുകളില്‍ കൂടുതലും സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്നും അതാണ് റെയ്ഡ് നടത്തി പ്രതികളെ കണ്ടെത്തേണ്ടി വരുന്നതെന്നും പൊലിസ് അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ പുനഃപരിശോധന നടത്താമെന്നും നേതാക്കളെ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."