HOME
DETAILS
MAL
കലാമണ്ഡലത്തെ സമ്പൂര്‍ണ സര്‍വകലാശാലയാക്കി മാറ്റും: എ.കെ ബാലന്
backup
November 09 2018 | 06:11 AM
ചെറുതുരുത്തി: കേരള കലാമണ്ഡലത്തില്‍ അന്താരാഷ്ട്ര നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്. കലാമണ്ഡലം വാര്‍ഷികത്തോടനുബന്ധിച്ച് കൂത്തമ്പലത്തില്‍ നടന്ന മുകുന്ദരാജാ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭോജനശാലയുടെയും കളരികളുടെയും ഉദ്ഘാടനവും എന്‍ഡോവ്മെന്റ് വിതരണവും ഛായാചിത്ര അനാഛാദനവും മന്ത്രി നിര്‍വഹിച്ചു. കലാമണ്ഡലത്തെ സമ്പൂര്‍ണ സര്‍വകലാശാലയാക്കി മാറ്റുന്നതിന് നടപടി കൈകൊള്ളുംകലാമണ്ഡലത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ബജറ്റില്‍ 19.15 കോടി രൂപ നീക്കിവച്ചതെന്നും മന്ത്രി വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന് അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റുകള്‍ വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."