ലിഥിയം അയണ്‍ ബാറ്ററി വികസിപ്പിച്ച മൂന്നുപേര്‍ക്ക് രസതന്ത്ര നൊബേല്‍
സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ജോണ്‍ ബി. ഗുഡ്‌നോഫ് (യു.എസ്), എം. സ്റ്റാന്‍ലി വിറ്റിങ്ഹാം (യു.കെ), അകിറ യോഷിനോ (ജപ്പാന്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മൊബൈല്‍ ഫോണുകളിലും ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. 97കാരനായ ജോണ്‍ ബി. ഗുഡ്‌നോഫ് ഏറ്റവും പ്രായമേറിയ നൊബേല്‍ ജേതാവായി മാറി. കഴിഞ്ഞവര്‍ഷം ഭൗതികശാസ്ത്ര നൊബേല്‍ നേടിയ 96കാരനായ യു.എസിലെ ആര്‍തര്‍ ആഷ്‌കിന്റെ പേരിലായിരുന്നു നേരത്തെ ഈ ബഹുമതി.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, വൈദ്യുതവാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ഇവയുടെ കണ്ടുപിടിത്തത്തിലൂടെ ഫോസില്‍ ഇന്ധന മുക്തമായ വയര്‍ലെസ് സമൂഹത്തിന് അടിത്തറപാകാന്‍ ഇവര്‍ക്കായെന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. 1991ലാണ് ലിഥിയം അയണ്‍ ബാറ്ററി വിപണിയിലെത്തിയത്.
1970കളുടെ തുടക്കത്തില്‍ ആദ്യത്തെ ലിഥിയം ബാറ്ററി വികസിപ്പിച്ചപ്പോള്‍ അതിന്റെ ബാഹ്യ ഇലക്ട്രോണ്‍ പുറത്തിറക്കാന്‍ വിറ്റിങ്ഹാം ലിഥിയത്തിന്റെ വിപുലമായ ഡ്രൈവ് ഉപയോഗിച്ചുവെന്ന് അക്കാദമി കണ്ടെത്തി. ഗുഡ്‌നോഫ് ലിഥിയം ബാറ്ററിയുടെ സാധ്യത ഇരട്ടിയാക്കി കൂടുതല്‍ ശക്തവും ഉപയോഗപ്രദവുമായ ബാറ്ററി നിര്‍മിച്ചു. അതേസമയം ബാറ്ററിയില്‍നിന്ന് ശുദ്ധമായ ലിഥിയം ഒഴിവാക്കുന്നതില്‍ യോഷിനോ വിജയിച്ചു. ശുദ്ധമായ ലിഥിയത്തേക്കള്‍ ഗുണകരമായ ലിഥിയം അയണാണ് ബാറ്ററികള്‍ക്ക് ഉപകാരപ്രദമെന്നും യോഷിനോ കണ്ടെത്തി.
1922ല്‍ ജര്‍മനിയില്‍ ജനിച്ച ബോണ്‍ ബി. ഗുഡ്‌നോഫ് നിലവില്‍ യു.എസിലെ ടെക്‌സാസ് സര്‍വകലാശാലയില്‍ അധ്യാപകനാണ്. 1941ല്‍ യു.കെയില്‍ ജനിച്ച സ്റ്റാന്‍ലി വിറ്റിങ്ഹാം നിലവില്‍ അമേരിക്കയിലെ ബങ്ഹാംടണ്‍ സര്‍വകലാശാലയില്‍ അധ്യാപകനാണ്. ജപ്പാനിലെ മെയ്‌ജോ സര്‍വകലാശാലയില്‍ അധ്യാപകനാണ് ജപ്പാന്‍ സ്വദേശിയായ അകിറ യോഷിനോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."