കുരുന്നുമനസിലെ നന്മക്ക് നൂറുമാര്‍ക്ക്; തസ്നിക്ക് സ്വര്‍ണാഭരണം തിരികെകിട്ടി
വേങ്ങര: വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമയെകണ്ടെത്തി തിരികെയേല്‍പ്പിക്കാന്‍ കുരുന്നുകള്‍ സന്മനസു കാണിച്ചപ്പോള്‍ ഫാത്തിമാതസ്നിക്ക് തിരികെ ലഭിച്ചത് തന്റെ ഒരു പവനോളം തൂക്കം വരുന്ന പാദസരം.
കുറ്റൂര്‍ നോര്‍ത്ത് കെ.എം.എച്ച്.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി അബ്ദുല്ബാസിത്, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി കെ.ടി മിദ്ലാജ് എന്നിവര്‍ക്കാണ് സ്കൂള്‍ പരിസരത്ത് നിന്ന് സ്വര്‍ണാഭരണം കിട്ടിയത്. വിദ്യാര്‍ഥികള്‍ ഉടന്‍ അധ്യാപകര്‍ക്ക് കൈമാറി. പിന്നീടാണ് സ്വര്‍ണാഭരണം ഇതേ സ്കൂളില്‍ പ്ലസ്ടു കൊമേഴ്സ് ബാച്ച് വിദ്യാര്‍ഥിനിയായ ഫാത്തിമതസ്നിയുടേതാണെന്ന് തിരിച്ചറിയുന്നത്. ആഭരണം അധ്യാപകരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥിനിക്ക് കൈമാറി.
ചെറിയപ്രായത്തിലെ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ഥികളെ സ്കൂള്‍ പി.ടി.എ അനുമോദിച്ചു. സ്കൂള്‍ മാനേജര്‍ കെ.പി കുഞ്ഞിമൊയ്തു ഉപഹാരം കൈമാറി. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പങ്കാജാക്ഷി ടീച്ചര്‍, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് ഹസന് മാസ്റ്റര്‍ ആലുങ്ങള്‍, മറ്റു അധ്യാപകര്‍, വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."