പ്രതികളെ സംരക്ഷിക്കുന്ന പൊലിസ് നയം നാടിന് അപമാനം: ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ
അങ്ങാടിപ്പുറം: പഞ്ചായത്തിലെ ഉള്ളാട്ടില്‍ സൈതലവിയെയും കുടുംബത്തെയും വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണ പൊലിസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രതികളെ സംരക്ഷിക്കുന്ന പൊലിസ് നയം കേരളത്തിന് അപമാനമാണെന്നും ഈ സൂചനാ സമരത്തോടെ അറസ്റ്റ് അടക്കമുള്ള നിയമനടപടി സ്വീകരിക്കാത്ത പക്ഷം സി.ഐ, ഡി.വൈ.എസ്.പി, എസ്.പി ഓഫീസുകളിലേക്ക് ജനങ്ങളെ സംഘടിപ്പിച്ച് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. സൈതലവിയെ മര്‍ദിച്ചവര്‍ക്കെതിരെ പൊലിസ് കേസെടുക്കാത്തതിനെതുടര്‍ന്ന് എംഎല്‍എ ആശുപത്രിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് മൊഴിയെടുത്ത് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ല.
ധര്‍ണയില്‍ ടി. മുരളീധരന്‍ അധ്യക്ഷനായി. പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഉമര്‍ അറക്കല്‍, കുന്നത്ത് മുഹമ്മദ്, അമീര്‍ പാതാരി, അഡ്വ.ബെന്നി തോമസ്, കളത്തില്‍ ഹംസഹാജി, സി.സുകുമാരന്‍, ടി.കെ ശശീന്ദ്രന്‍, കെ.എസ് അനീഷ്, ജോര്‍ജ് കൊളത്തൂര്‍, പി.വിശ്വനാഥന്‍, വി.ഹംസ മാസ്റ്റര്‍, ടി.ഹരിദാസന്‍, പി.പി സൈതലവി, ഷബീര്‍ കര്‍മൂക്കില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."