HOME
DETAILS

ജലീലിനെതിരേ വീണ്ടും ആരോപണം: കിലയിലും അനധികൃത നിയമനം

  
backup
November 09 2018 | 19:11 PM

%e0%b4%9c%e0%b4%b2%e0%b5%80%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa

തൃശൂര്‍: തദ്ദേശ വകുപ്പിനുകീഴിലുള്ള കിലയിലും മന്ത്രി കെ.ടി ജലീല്‍ അനധികൃത നിയമനം നടത്തിയതായി അനില്‍ അക്കര എം.എല്‍.എ. എസ്.ഡി.പി.ഐ നേതാക്കള്‍ നിര്‍ദേശിച്ച തൃശൂര്‍ സ്വദേശിയായ യുവാവിന് മന്ത്രി ഇടപെട്ട് ഇലക്ട്രീഷ്യന്‍ തസ്തികയില്‍ നിയമനം നല്‍കിയതായാണ് ആരോപണം.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള എസ്.ഡി.പി.ഐയുടെ അനുഭാവിക്ക് മന്ത്രി ഇടപെട്ട് ജോലി നല്‍കിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മറുപടി പറയണം. കിലയിലെ നിയമനങ്ങള്‍ പി.എസ്.സി വഴി നടത്തണമെന്ന് മന്ത്രി കൂടി അംഗമായ നിര്‍വാഹകസമിതി തീരുമാനമെടുത്തിരുന്നു.
90 ദിവസത്തില്‍ കൂടുതല്‍ വരുന്ന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്. ഈ ഉത്തരവുകള്‍ പൂര്‍ണമായും ലംഘിച്ചാണ് കിലയില്‍ മന്ത്രി നിയമനങ്ങള്‍ നടത്തിയത്.
പരസ്യമോ കൂടിക്കാഴ്ചയോ നടത്താതെ അപേക്ഷപോലും വാങ്ങാതെയാണ് പത്തോളം ആളുകളെ മന്ത്രി നേരിട്ട് നിയമിച്ചിട്ടുള്ളത്. പ്രദേശവാസികളെയാണ് നിയമിച്ചതെന്നാണ് കില അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പരിധിയില്‍ വരാത്ത നിരവധി ആളുകളെ നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി അയച്ചിട്ടുണ്ട്. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ 87 പേരുടെ ലിസ്റ്റാണ് തന്നതെങ്കില്‍ വകുപ്പ് മാറുന്നതിന് തൊട്ടുമുന്‍പായി ഇല്ലാത്ത തസ്തികയില്‍ എസ്.ഡി.പി.ഐ നിര്‍ദേശിച്ചയാളെ മന്ത്രി നിയമിക്കുകയായിരുന്നു.
ജൂണ്‍ 18ന് നിയമസഭയില്‍ താന്‍ ചോദിച്ച ചോദ്യത്തിന് തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. ഇതിനെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അനില്‍ അക്കര പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago