HOME
DETAILS

സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനെത്തി എം.എല്‍.എ

  
backup
June 19, 2017 | 8:24 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d-2

ആലത്തൂര്‍: പുതിയങ്കം ജി.യു.പി സ്‌കൂളിലെ അഞ്ചാംതരം ബി ക്ലാസില്‍ വിദ്യാര്‍ഥികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കൂടിയുണ്ടായിരുന്നു ഇന്നലെ. ഉച്ച ബെല്‍ മുഴങ്ങി ഭക്ഷണത്തിനുള്ള വരി ആരംഭിച്ചപ്പോള്‍ തന്നെ കുട്ടികളോടൊപ്പം ഈ അതിഥിയും വരിയിലുണ്ടായിരുന്നു അപരിചിതമായ മുഖം കണ്ട കുട്ടികള്‍ ആദ്യമൊന്നമ്പരന്നു. ചെറിയ നോട്ടങ്ങളിലൂടെ അപരിചിതനെ അധ്യാപകര്‍ക്ക് കാണിച്ച് കൊടുത്തു.
കിണ്ണവുമായി ഉച്ചഭക്ഷണത്തിന് കാത്ത് നിന്ന അതിഥിയെ കണ്ട് അധ്യാപകരും അന്ധാളിച്ചു. ആലത്തൂര്‍ എം.എല്‍.എ കെ.ഡി. പ്രസേനന്‍ ആയിരുന്നു അധ്യാപകരെയും കുട്ടികളെയും അമ്പരിപ്പിച്ചെത്തിയ ക്ഷണിക്കപ്പെടാത്ത അതിഥി.
കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കുന്നതിന് പുതിയങ്കം ജി.യു.പി സ്‌കൂളില്‍ എത്തിയതായിരുന്നു എം.എല്‍.എ.
മുന്‍കൂട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനമായതിനാല്‍ അധ്യാപകരും കുഴങ്ങി.
മകന്‍ ചേതസ് കൃഷ്ണനും തന്റെ ക്ലാസില്‍ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന അച്ഛനെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നു.
അമ്പരപ്പ് മാറിയ കുട്ടികള്‍ ചേതസിനും അച്ഛനുമൊപ്പം കുശലാന്വോഷണത്തോടെ മുട്ടക്കറിയും ആസ്വദിച്ച് ഉച്ചഭക്ഷണം കുശാലാക്കി.
രുചികരമായ ഗുണനിലവാരമുള്ള ഭക്ഷണമാണ് വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നും കൂടുതല്‍ പോഷകാഹാരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ കുട്ടികളെ അറിയിച്ചു.
തങ്ങളോടൊപ്പം ഭക്ഷണം കഴിച്ച എം.എല്‍.എയെ വന്‍ കരഘോഷത്തോടെയാണ് കുരുന്നുകള്‍ യാത്രയാക്കിയത്. എ.ഇ.ഒ എം. അജിത് കുമാര്‍, പി.ടി.എ പ്രസിഡന്റ് കെ.സി കുമാരന്‍, ജോബ് ജോണ്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  5 days ago
No Image

മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു

Football
  •  5 days ago
No Image

സ്വയം പ്രതിരോധത്തിന് പരിധികളില്ല; രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി അബ്ബാസ് അരാഗ്‌ചി

International
  •  5 days ago
No Image

സഞ്ജു 'സൂപ്പർ' ഷോ; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഈഡൻ ഗാർഡൻസിനെ ആവേശം കൊള്ളിച്ച് മലയാളി കരുത്ത്

Cricket
  •  5 days ago
No Image

അമേരിക്കൻ-ബ്രിട്ടീഷ് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം; തകർത്തെന്ന് ഇറാൻ സേന

International
  •  5 days ago
No Image

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകിമാറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

Kerala
  •  5 days ago
No Image

'അവർക്ക് സംസാരിക്കണം, ഞാൻ സമ്മതിച്ചു'; ഇറാന്റെ പുതിയ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

International
  •  5 days ago
No Image

ഓഹരി വിപണിയിൽ 'വൻലാഭം' വാഗ്ദാനം; മാരാരിക്കുളത്ത് 85-കാരന് 19.62 ലക്ഷം രൂപ നഷ്ടമായി

crime
  •  5 days ago
No Image

ഇറാൻ മിസൈലുകളെ സഊദി പ്രതിരോധിച്ചത് അമേരിക്കൻ നിർമ്മിത പാട്രിയറ്റ്, താഡ് എന്നിവ ഉപയോഗിച്ച്, രാജ്യം അതീവ ജാഗ്രതയിൽ

Saudi-arabia
  •  5 days ago
No Image

അബൂദബിയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ആശ്വാസം; താമസസൗകര്യം നീട്ടിനൽകാൻ സർക്കാർ ഉത്തരവ്; ഹോട്ടൽ ബില്ലുകൾ ടൂറിസം വകുപ്പ് അടയ്ക്കും

uae
  •  5 days ago