ഹോമിയോ ദ്രുതകര്‍മസേനക്യാംപുകള്‍
തിരുവനന്തപുരം: പകര്‍ച്ചപനിക്കെതിരേ ഹോമിയോപ്പതി വകുപ്പിന്റെ സാംക്രമിക രോഗ നിയന്ത്രണ ദ്രുതകര്‍മസേന (റീച്ച്) ക്യാപുകള്‍ സംഘടിപ്പിച്ചും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നതായി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു.
ഇതിന്റെ ഭാഗമായി കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്യും.
തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ പനി ബാധിത പ്രദേശങ്ങളില്‍ ക്യാപുകള്‍ നടത്തിവരുന്നു.
സര്‍ക്കാര്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്‍, ഹോമിയോ സ്ഥാപനങ്ങള്‍ വഴി ദിവസവും ചികിത്സയും പ്രതിരോധ മരുന്നു വിതരണവും നടത്തിവരുന്നതായും ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കിഴക്കേക്കോട്ട, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കരകുളം എന്നീ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ പനി ക്ലിനിക്കും പനി വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ ഔഷധവിതരണം കൃത്യമായി നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും അദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."