HOME
DETAILS
MAL
പെണ്‍വാണിഭ കേന്ദ്രം നാട്ടുകാര്‍ അടപ്പിച്ചു
backup
June 19 2017 | 21:06 PM
അരിമ്പൂര്‍: കുന്നത്തങ്ങാടിയിലെ പെണ്‍ വാണിഭ കേന്ദ്രം ജനകീയ ഇടപെടലിനെ തുടര്‍ന്ന് അടപ്പിച്ചു. കുന്നത്തങ്ങാടി സെന്ററില്‍ നിന്നും പരയ്ക്കാട്ടേയ്ക്ക് പോയിരുന്ന റോഡിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പകല്‍ മാത്രമായിരുന്നു പ്രവര്‍ത്തനം.
പകല്‍ മണിക്കൂറ് കണക്കിനാണ് വീട് വാടകയ്ക്ക് നല്‍കിയിരുന്നത്. ആവശ്യം കഴിഞ്ഞാല്‍ ഒഴിഞ്ഞു കൊടുക്കണം. പുറമെ നിന്ന് സ്ത്രീകളും പുരുഷന്മാരും എത്താന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചു തുടങ്ങിയത്.കഴിഞ്ഞ ദിവസം പരിസരവാസികള്‍ ചേര്‍ന്ന് വാഹനത്തിലെത്തിയവരെ തടഞ്ഞുവെച്ചു. ബഹളമായി ഇതിനിടെ പുറമെ നിന്നെത്തിയവര്‍ കടന്നു കളഞ്ഞു.
സംഭവമറിഞ്ഞെത്തിയ പൊലിസ് വീട്ടുടമയെയും മകനെയും കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടച്ചു.വീട്ടുടമയ്‌ക്കെതിരെ പൊലിസ് കേസെടുത്തതായി അന്തിക്കാട് എസ്. ഐ. സനീഷ് രവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."