കശ്മീരില്‍ സഞ്ചാരികള്‍ക്ക് യാത്രാനുമതി; നീങ്ങുന്നത് രണ്ടു മാസത്തെ വിലക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാരികള്‍ക്കുള്ള യാത്രാ വിലക്ക് നീക്കി. ഇന്നു മുതല്‍ സഞ്ചാരികള്‍ക്ക് ജമ്മു കശ്മീരിലെത്താം.
സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തിങ്കളാഴ്ചയാണ് സഞ്ചാരികള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചതായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അറിയിച്ചത്.
ഓഗസ്റ്റ് രണ്ടിന് അമര്‍നാഥ് തീര്‍ഥാടകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരും സഞ്ചാരികളും താഴ്‌വരയില്‍ നിന്ന് അടിയന്തരമായി മടങ്ങണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."