കണ്‍ട്രോള്‍ റൂം തുറന്നു
തൃശൂര്‍: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഹിത അറിയിച്ചു. 0487 2320466, 2325329 എന്നീ നമ്പറുകളില്‍ ഇരുപത്തിനാലു മണിക്കൂറും സെല്‍ പ്രവര്‍ത്തിക്കും.
ജില്ലയില്‍ ഇന്നലെ 1760 പേര്‍ പനി പിടിപെട്ട് ചികിള്‍സ തേടി. ഏഴു പേര്‍ക്ക് ഡെങ്കിപനി, ഒരാള്‍ക്ക് എലിപ്പനി, 285 പേര്‍ക്ക് വയറിളക്കം, രണ്ടു പേര്‍ക്ക് ചിക്കന്‍ പോക്‌സ്, രണ്ടു പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. കാറളം പഞ്ചായത്തിലെ 25 വയസുള്ള ഒരു സ്ത്രീ എലിപ്പനി പിടിപെട്ടു മരിച്ചതായി സ്ഥിരീകരിച്ചു. കൂര്‍ക്കഞ്ചേരി, പാമ്പൂര്‍ എന്നിവിടങ്ങളിലാണ് എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ടു ചെയ്തത്. കാറളത്തു നിന്നാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. വെള്ളാനിക്കര 2, തൃശൂര്‍ 2, കൈപ്പമംഗലം, ഒല്ലൂര്‍ക്കാരാ, ഒല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഡെങ്കി പനി കേസുകളും റിപ്പോര്‍ട്ടു ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."