കരുതല്‍ ധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ആര്.ബി.ഐ)നിന്നു കരുതല്‍ ധനം സ്വീകരിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.
റിസര്‍വ് ബാങ്കിനോടു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാണ്. 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ട് ആര്.ബി.ഐക്കു നിര്‍ദേശം നല്‍കിയിട്ടില്ല. നിലവിലെ ധനകമ്മി കുറഞ്ഞിരിക്കുകയാണ്.
2013-14 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 5.1 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴതു 3.3 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3.3 ശതമാനമായിരിക്കും. വിപണിയില്‍നിന്ന് 70,000 കോടി രൂപ വായ്പയെടുക്കാനുള്ള ബജറ്റ് നിര്‍ദേശത്തില്‍നിന്നു പിന്നീട് പിന്തിരിയുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറച്ചു.
ആര്.ബി.ഐയുടെ കരുതല്‍ നിക്ഷേപത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ 3.6 ലക്ഷം കോടി രൂപവരെ എടുക്കാന്‍ നിര്‍ദേശിച്ചുവെന്ന് ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
നോട്ടുനിരോധനവും ധൃതിപിടിച്ച് ജി.എസ്.ടി നടപ്പാക്കിയതും കാരണം രാജ്യത്ത് അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കരുതല്‍ ധനം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."