നഷ്ടപരിഹാരം: രേഖകള്‍ സമര്‍പ്പിക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒരാഴ്ച കൂടി സമയം
സ്വന്തം ലേഖിക
കൊച്ചി: സുപ്രിംകോടതി പൊളിച്ച് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്ന മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെയും ഉടമസ്ഥാവകാശ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി സമയം അനുവദിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ആര്‍ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗസമിതിയുടെ ആദ്യയോഗത്തിലാണ് തീരുമാനം. എറണാകുളം ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സബ്കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ്, നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും സമിതി വിവരങ്ങള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ ഫ്‌ളാറ്റുടമകളില്‍ നിന്ന് നേരിട്ട് തെളിവെടുപ്പ് നടത്താനും സമിതി ആലോചിക്കുന്നുണ്ട്.
നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള 241 ഉടമകളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സമിതിക്ക് നേരത്തെ കൈമാറിയിരുന്നു. മരട് നഗരസഭയാണ് ഈ പട്ടിക തയാറാക്കിയത്. ഈ പട്ടിക പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവരുടെ ഉടമസ്ഥാവകാശ രേഖകളും സമിതി പരിശോധിച്ചു. 135 ഫ്‌ളാറ്റ് ഉടമകള്‍ ഉടമസ്ഥാവകാശ രേഖയും 106 പേര്‍ വില്‍പ്പനകരാറുമാണ് നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നത്. 54 ഫ്‌ളാറ്റുകള്‍ നിര്‍മാതാക്കളുടെ പേരില്‍ തന്നെയാണെന്നും നഗരസഭ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ ആധാരങ്ങളുടെയും അസല്‍ പകര്‍പ്പുകള്‍ നഗരസഭ പരിശോധിച്ചിട്ടില്ലാത്തതിനാല്‍ അവ പരിശോധിക്കാന്‍ സമിതി മരട് നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രമാണങ്ങളില്‍ സ്ഥലത്തിനും കെട്ടിടത്തിനും നല്‍കിയ തുകയും പ്രമാണങ്ങളെ സംബന്ധിച്ച മറ്റ് പ്രസക്ത വിവരങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് പതിനാലാം തിയതി ചേരുന്ന യോഗത്തില്‍ സമര്‍പ്പിക്കാനും സെക്രട്ടറിയോട് യോഗം ആവശ്യപ്പെട്ടു. ഫ്‌ളാറ്റുടമകള്‍ അവരുടെ ക്ലെയിമുകള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം ഒരാഴ്ചക്കകം സമര്‍പ്പിക്കാനും സമിതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."