കെ.എസ്.ആര്‍.ടി.സി 80 ശതമാനം ശമ്പളം നല്‍കി
തിരുവനന്തപുരം: ജീവനക്കാരുടെ പ്രതിഷേധത്തിനിടെ ശമ്പളത്തിന്റെ 80 ശതമാനം നല്‍കി താല്‍ക്കാലിക പ്രശ്‌ന പരിഹാര ശ്രമവുമായി കെ.എസ്.ആര്‍.ടി.സി. ശമ്പളം മുടങ്ങിയതോടെ പ്രതിപക്ഷ-ഭരണകക്ഷി യൂനിയനുകളടക്കം കോര്‍പ്പറേഷനെതിരേ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ സഹായവും കലക്ഷനും ചേര്‍ത്ത് ജീവനക്കാരുടെ ശമ്പളത്തിന്റെ 80 ശതമാനം വിതരണം ചെയ്തത്.
കഴിഞ്ഞ കുറെ മാസങ്ങളായി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. 10-ാം തിയതിയും ശമ്പളമെത്താതിരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനങ്ങളുമായി ജീവനക്കാര്‍ നിരത്തിലിറങ്ങിയിരുന്നു. പൂവാര്‍ ഡിപ്പോയില്‍ ബസിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച ജീവനക്കാരെനെ കോര്‍പ്പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കാട്ടാക്കട ഡിപ്പോയില്‍ ആത്മഹത്യ ചെയ്യുന്ന തരത്തിലെ കോലം സ്ഥാപിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ 20 ശതമാനത്തോളം പിടിച്ച് ബാക്കി തുക ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത്.
താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ പ്രതിദിനം അരക്കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നത്. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതുമൂലം പ്രതിദിനം ശരാശരി നാലിലൊന്ന് സര്‍വിസുകളാണ് മുടങ്ങുന്നത്. 1,352 സര്‍വിസുകളാണ് സംസ്ഥാനത്തുടനീളം ഇന്നലെ റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."