പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ടീമും
കോഴിക്കോട്: ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഇന്നലെ ചികിത്സക്കെത്തിയത് 27748 പേര്. ഇതില്‍ 1832 പേര്‍ക്ക് വൈറല്‍ പനിയും മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 105 പേര്‍ക്ക് ഡെങ്കിപ്പനിയും രണ്ട് പേര്‍ക്ക് എലിപ്പനിയുമുണ്ടെന്ന് സംശയമുള്ളതിനാല്‍ ഇവര്‍ നിരീക്ഷണത്തിലാണ്. ചികിത്സ തേടിയെത്തിയവരില്‍ 290 പേര് വയറിളക്കം ബാധിച്ചവരാണ്.
ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്.എല്‍ സരിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റാപ്പിഡ് ആക്ഷന്‍ ടീമിന് രൂപം നല്കി. രോഗം വ്യാപിക്കുന്ന പ്രദേശങ്ങളില്‍ ക്യാംപ് നടത്തി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ടീം നേതൃത്വം നല്‍കും.
ജില്ലയിലാകമാനം ഇന്ന് നടന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ 50 ടീമുകള്‍ പങ്കെടുത്തു. 1360 കൊതുക് ഉറവിടങ്ങള്‍ നശിപ്പിച്ചു. കോടഞ്ചേരിയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല യോഗം നടന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."