മൊയ്തു മൗലവി സ്മാരകം തുറന്നു കൊടുക്കാന്‍ കലക്ടര്‍ ഇടപെടും
കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി ഇ.മൊയ്തു മൗലവി ദേശീയ സ്മാരകം തുറന്നു കൊടുക്കാന്‍ കലക്ടര്‍ ഇടപെടുന്നു. അനുസ്മരണ പരിപാടികള്‍ക്ക് ശേഷം സ്മാരകം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രഭാതം നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് കലക്ടറുടെ നടപടി. സ്മാരകം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ തുറന്നു കൊടുക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന്് കലക്ടര്‍ യു.വി ജോസ് ഉറപ്പു നല്‍കി.
ബീച്ച് ആശുപത്രിക്ക് സമീപം മൂന്നാലിങ്ങല്‍ കനോലിപാര്‍ക്കിനോടു ചേര്‍ന്ന് 2011 ല്‍ സ്ഥാപിച്ച സ്മാരകം പതിവു പോലെ ഈ വര്‍ഷവും അനുസ്മരണ പരിപാടികള്‍ക്ക് ശേഷം പൂട്ടിയിട്ടതായിരുന്നു. കൂടാതെ സ്മാരകത്തിലെ മൗലവിയുടെ വിലപ്പെട്ട രേഖകളും റഫറന്‍സ് പുസ്തകങ്ങളടക്കം അലക്ഷ്യമായിട്ടാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
ഇതെല്ലാം ശാസ്ത്രീയമായ രീതിയില്‍ സംരക്ഷിക്കാന്‍ ജില്ലയിലെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം സ്മാരകം നടത്താന്‍ സന്നദ്ധരായി മൊയ്തു മൗലവി മെമ്മോറിയല്‍ എഡ്യുക്കേഷനല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തയാറായി മുന്നോട്ട് വന്നിട്ടുണ്ട്. എഡ്യുക്കേഷനല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഭാരവാഹികള്‍ ഇന്ന് കലക്ടറെ കണ്ട് ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."