അക്രമങ്ങള്‍ക്ക് കാരണം പൊലിസ് ഭരണത്തിലെ വീഴ്ച: രമേശ് ചെന്നിത്തല
വടകര: പൊലിസ് ഭരണത്തിലെ വീഴ്ചയാണ് കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ കേരളത്തിലെ അക്രമസംഭവങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും അക്രമം അഴിച്ചുവിട്ട് ജനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.
പാര്‍ട്ടി ഓഫിസുകള്‍ അക്രമിക്കുന്ന നടപടി ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശാന്തിയാത്ര തിരുവള്ളൂരില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നത് സി.പി.എമ്മിന് നാണക്കേടാണ്. സംഭവത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ വി.എം ചന്ദ്രന്‍ അധ്യക്ഷനായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ ജയന്ത്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുല്‍റഷീദ്, കടമേരി ബാലകൃഷ്ണന്‍, അഡ്വ. ഐ. മൂസ, യു. രാജീവന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, സത്യന്‍ കടിയങ്ങാട്, പി.കെ രാഗേഷ്, വി.ടി നിഹാല്‍, സി.പി വിശ്വനാഥന്‍, മഠത്തില്‍ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
തിരുവള്ളൂരില്‍ നിന്നാരംഭിച്ച ശാന്തിയാത്ര വടകരയില്‍ സമാപിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് നേതൃത്വം നല്‍കി.
.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."