HOME
DETAILS

പറമ്പിക്കുളം ആളിയാര്‍ കരാര്‍: വഞ്ചനയുടെ അറുപത്തൊന്നാം വര്‍ഷത്തിലേക്ക്

  
backup
November 10 2018 | 03:11 AM

%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95-10

വി.എം. ഷണ്‍മുഖദാസ്


പാലക്കാട്: ഒരു ജലയുദ്ധം മുന്നില്‍ കാണുമ്പോഴും കാലഹരണപ്പെട്ട, കേരളവുംതമിഴ്‌നാടും ചേര്‍ന്ന് ഒപ്പുവെച്ച പറമ്പിക്കുളം ആളിയാര്‍ കരാര്‍പുതുക്കാനോകൂടുതല്‍വെള്ളംവാങ്ങിച്ചെടുക്കാനോകേരളാസര്‍ക്കാരിന്കഴിയുന്നില്ല. തമിഴ്‌നാടുമായി കേരളമുണ്ടാക്കിയ പറമ്പിക്കുളം ആളിയാര്‍കരാര്‍ ഒപ്പുവെച്ചിട്ടു ഇന്നേക്ക് അറുപതു വര്‍ഷം തികയുകയാണ്. മുപ്പത്‌വര്‍ഷം കഴിഞ്ഞാല്‍ കരാര്‍ പുതുക്കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഇതുവരെയുംകരാര്‍ പുതുക്കാനുള്ള നടപടികളൊന്നും നടപ്പിലായില്ല. പിണറായി സര്‍ക്കാര്‍കരാര്‍ പുതുക്കാനുള്ള പ്രാഥമിക ചര്‍ച്ചക്ക് തമിഴ്‌നാട് മുഖ്യമന്ത്രിക്ക്കത്തയച്ചിട്ടും അവിടെ നിന്നും അനുകൂല മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഇത്തവണ പ്രളയം വന്നതിനാല്‍ കരാര്‍ പുതുക്കല്‍ നടപടി ഊര്‍ജ്ജിതമാക്കാനുംകേരളസര്‍ക്കാര്‍ തലത്തില്‍നീക്കമൊന്നുമുണ്ടായിട്ടില്ല. പ്രളയം വന്ന പോലെപോയതോടെ കേരളത്തിലെ പുഴകളിലെല്ലാം ജലനിരപ്പ് താഴ്ന്നു പോയിരുന്നു. ഇനിപഴയപോലെ ഫെബ്രുവരി ആവുമ്പോഴേക്കും പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ജലക്ഷാമം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ദ്ധരുടെവെളിപ്പെടുത്തല്‍. തമിഴ്‌നാട്ടിലാണെങ്കില്‍ വെള്ളം സുലഭമാണ്. ഇപ്പോള്‍അന്തര്‍ സംസ്ഥാന സംയുക്ത നദീജലക്രമീകരണ ബോര്‍ഡ് ചെയര്‍മാന്‍ പദവികേരളത്തിനാണ്. മാസം നാല് കഴിഞ്ഞിട്ടും ഒരു ബോര്‍ഡ് യോഗംപോലും ചേരാന്‍കേരളത്തിനു കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് പരമാവധി വെളളം നല്‍കാതിരിക്കാനാണ്ഇപ്പോള്‍ശ്രമിക്കുന്നത്.
1958ല്‍ ഇ.എം.എസ്.സര്‍ക്കാരിന്റെ കാലത്താണ് ആദ്യകരാര്‍ നിലവില്‍ വരുന്നത്. 1955ലാണ് തമിഴ്‌നാട് പദ്ധതിയുടെ പ്രൊപ്പോസല്‍വയ്ക്കുന്നത്. ആ സമയത്ത് ഈ കരാര്‍ നല്ലതല്ലെന്ന് പനമ്പള്ളി ഗോവിന്ദമേനോനടക്കം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. 58ല്‍ തത്വത്തില്‍പദ്ധതി അംഗീകരിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍വക്കുകയുമായിരുന്നു. ജലം പങ്കുവയ്ക്കലിനുള്ള കരാര്‍ വരുന്നത് 1970ല്‍അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ്. ഈ പദ്ധതിയില്‍ മൂന്ന് പുഴയാണ്ഉള്‍പ്പെട്ടിട്ടുള്ളത്. പെരിയാര്‍, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ.പെരിയാറില്‍ ഉപനദിയായ നീരാറാണ് പ്രോജക്ടിന്റെ ഭാഗമായി വരുന്നത്. കേരളത്തിന് 7.250 ടി.എം.സിയും തമിഴ്‌നാടിന് 16 ടി.എം.സി.യും എന്നാണ്ധാരണ. പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പളളം എന്നീ ഡാമുകളിലെ വെളളംതൂണക്കടവില്‍ നിന്ന് ടണല്‍ വഴി ഏഴു കിലോ മീറ്റര്‍ ദൂരത്തിലുളളതമിഴ്‌നാടിന്റെ സര്‍ക്കാര്‍പതി പവര്‍ഹൗസില്‍ എത്തിക്കും. അവിടെ വൈദ്യുതിഉത്പാദിപ്പിച്ച ശേഷം 1010 ഘനയടി വെളളം ഫീഡര്‍ കനാല്‍ വഴി 14 കിലോമീറ്റര്‍ അകലെയുളള ആളിയാര്‍ ഡാമിലേക്ക് തിരിച്ചുവിടും. ഇങ്ങനെ ആളിയാര്‍ഡാം നിറച്ച ശേഷമാണ് കേരളത്തിന് അവകാശപ്പെട്ട 7.250 ടി.എം.സി. വെളളംതമിഴ്‌നാട് തരുന്നത്. എന്നാല്‍ ഇപ്പോള്‍ 49 കിലോമീറ്റര്‍ നീളത്തിലുള്ളകോണ്ടൂര്‍ കനാല്‍ നിര്‍മിച്ച് തമിഴ്‌നാട് വെളളം മുഴുവന്‍ തിരുമൂര്‍ത്തിഡാമിലെത്തിച്ച് കാവേരി നദീതടം വരെ വെളളമെത്തിക്കുന്നു. മഴയത്ത് ചിറ്റൂര്‍പുഴയിലൂടെ ഒഴുകിവരുന്ന വെളളത്തിന്റെ അളവ് കണക്കില്‍ വരില്ല. പക്ഷേ അതും കണക്കില്‍ വരവുവച്ചാണ് തമിഴ്‌നാട് കേരളത്തിന് വെളളം തരുന്നത്. തമിഴ്‌നാട്‌നീരാറില്‍ നിന്ന് ഷോളയാര്‍ ഡാമിലേക്ക് വെള്ളം കൊണ്ടുവരും. പിന്നീടത്പറമ്പിക്കുളം ഡാമിലേക്കും അവിടെ നിന്ന് തൂണക്കടവിലേക്കും അവിടെനിന്ന് തമിഴ്‌നാട്ടിലേക്കും കൊണ്ടുപോകും. ഇതില്‍ ഓരോ ഘട്ടത്തിലും അതത്പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളത്തിന്റെ പങ്കും ഇതിനൊപ്പം ഒഴുക്കുന്നു. തമിഴ്‌നാട് ഷോളയാറില്‍ നിന്ന് പറമ്പിക്കുളത്തേക്ക് വെള്ളം കൊണ്ടു പോകുന്നവഴിയില്‍ ഷോളയാറില്‍ നിന്ന് തമിഴ്‌നാടിന് ലഭിക്കാവുന്ന വെള്ളവും ഒപ്പംചേര്‍ക്കുന്നു. പറമ്പിക്കുളത്തുനിന്നും തൂണക്കടവില്‍ നിന്നും മുഴുവന്‍വെള്ളവും തമിഴ്‌നാട് കൊണ്ടുപോവുന്ന സ്ഥിതിവിശേഷവുമാണ്. ഭാരതപ്പുഴയില്‍ചിറ്റൂര്‍പ്പുഴ ഉപനദിയാണ് ഇതില്‍ പങ്കാളിയായിട്ടുള്ളത്.
ചിറ്റൂര്‍പ്പുഴയുടെ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള ആളിയാര്‍, പാലാര്‍എന്നീരണ്ട് ഉപനദികളും ഇതില്‍ വരുന്നു. പെരിയാര്‍, ചാലക്കുടിപ്പുഴകളുടെഉപനദികളിലെ വെള്ളം ഈ പദ്ധതി വരുന്നതിന് മുമ്പ് നൂറ് ശതമാനവുംകേരളത്തിലേക്ക് വന്നുകൊണ്ടിരുന്നതാണ്. മാത്രവുമല്ല, തമിഴ്‌നാടിന് ആ നദീതടങ്ങളില്‍ അതിന് ഉപയോഗവുമുണ്ടായിരുന്നില്ല. ചാലക്കുടിപ്പുഴതടത്തില്‍വാല്‍പ്പാറയില്‍ മാത്രമാണ് വെള്ളം ആവശ്യമുള്ളത്. എന്നാല്‍ അവര്‍ ഇവിടെനിന്നുള്ള ജലം എടുക്കുന്നില്ല. അതിനാല്‍ ഈ രണ്ട് നദീതടങ്ങളിലേയും വെള്ളംഭാരതപ്പുഴതടത്തിലേക്കാണ് പോയിരുന്നത്.
പറമ്പിക്കുളം,മുല്ലപ്പെരിയാര്‍എന്നീ നദീജല കരാറുകളുടെഅന്തര്‍ലീനമായിരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച്1994ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അഡ്‌ഹോക്ക് കമ്മിറ്റി റിപ്പോര്‍ട്ട്ഇന്നുവരെയും വെളിച്ചം കാണാത്തതിനുപിന്നില്‍ തമിഴ്‌നാടിന്റെ കൈ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 9ാം നിയമസഭാ യോഗത്തില്‍ പറമ്പിക്കുളം,മുല്ലപ്പെരിയാര്‍ പദ്ധതികളെ സംബന്ധിച്ച് തമിഴ്‌നാടുമായി ഒപ്പിട്ടകരാറില്‍ സംസ്ഥാനത്തിനു സംഭവിച്ചുള്ള ദോഷവശങ്ങളെപറ്റിചര്‍ച്ചചെയ്യണമെന്ന് പ്രമേയത്തിലൂടെ അന്നത്തെ എംഎല്‍എയായ കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.1993 മാര്‍ച്ച് 31ന് അന്നത്തെ ജലസേചന മന്ത്രി ടി.എം.ജേക്കബ് അവതരിപ്പിച്ചപ്രമേയം സഭ ഏകകണ്ഠമായി അംഗീകരിച്ചു. മെയ് 25 ന് ജലസേചന വകുപ്പുമന്ത്രിടി.എം.ജേക്കബ് ചെയര്‍മാനായി ഒരു നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റിരൂപീകരിച്ചതാണ് പഠനം നടത്തിയത്. 1994 ഫെബ്രുവരി 28ന് ചേര്‍ന്ന സമിതിയോഗം റിപ്പോര്‍ട്ട് അംഗീകരിച്ചു. പഠന സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രധാനമായി29 നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം 24 വര്‍ഷം മാറിമാറിവന്ന ഇടതു വലതു സര്‍ക്കാരുകളും ഈ റിപ്പോര്‍ട്ടിനെ പരിഗണിച്ചില്ല.
കേരളത്തിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്ന ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ എന്നി നദികളില്‍ വിയറുകളും, റിസര്‍വെയറുകളും കെട്ടിഇരുസംസ്ഥാനങ്ങള്‍ക്കും ജലലഭ്യത ഉറപ്പാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യംവെച്ചിരുന്നത്. നിയമസഭാ കമ്മിറ്റി റിപ്പോര്‍ട്ടിനുപോലും വിലകല്‍പ്പിക്കാതെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോഴുംതമിഴ്‌നാടിനെതിരെനടപടിയെടുക്കാനോ, കരാര്‍പുതുക്കാനോ തയാറാവാത്തതിന് പിന്നിലും ദുരൂഹതയുണ്ട്. പക്ഷെ, വെള്ളത്തിന്റെകാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറാവാത്ത തമിഴ്‌നാട് ഇപ്പോള്‍സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാരുമായി നിയമയുദ്ധം നടത്തി കാവേരിയില്‍ നിന്നും കൂടുതല്‍ വെള്ളം നേടിയെടുക്കുകയുംചെയ്തു വരുന്നു. എന്നാല്‍ കേരളത്തിലെ ഭരണാധികാരികളോ ഉദ്യോഗസ്ഥരോ കരാര്‍പുതുക്കാനോ അധിക ജലം വാങ്ങിക്കാനോ നടപടിയെടുക്കാതെ അവരോട് കൂറ്കാണിക്കുന്ന നിലപാടാണിപ്പോള്‍.
അന്തര്‍ സംസ്ഥാന നദിജല കരാര്‍ വിഷയംമുഖ്യമന്ത്രിയാണ് നോക്കേണ്ടത്. ചിറ്റൂരില്‍ കരാര്‍പുതുക്കണമെന്നാവശ്യപെട്ടും,കൂടുതല്‍ വെള്ളം വാങ്ങിക്കണമെന്നാവശ്യപെട്ടുംകര്‍ഷകര്‍ വലിയ സമരങ്ങള്‍ നടത്തിയിട്ടും ഭരണകൂടങ്ങള്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ ഭാരതപ്പുഴ കൂട്ടായ്മ എന്ന സംഘടന ഇതിനായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  17 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  23 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  42 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago