കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് നവീകരണം 15 കോടി നീക്കിവച്ചതായി എം.എല്‍.എ
കൊണ്ടോട്ടി: കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് 15 കോടി രൂപ മുടക്കി നവീകരിക്കുന്നു. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിന്റെ നവീകരണത്തിന് 15 കോടിയും, കൊണ്ടോട്ടി-അരീക്കോട് റോഡിന്റെ നവീകരണത്തിന് ഒന്നര കോടിയും വകയിരുത്തിയതായി ടി.വി ഇബ്രാഹീം എം.എല്‍.എ സുപ്രഭാതത്തോട് പറഞ്ഞു.
എടവണ്ണപ്പാറ റോഡിന്റെ പ്രവൃത്തികള്‍ കിഫ്ബിയും അരീക്കോട് റോഡ് പൊതുമരാമത്തുമാണ് ഏറ്റെടുത്ത് നടത്തുക. മഴയുടെ ശക്തികുറയുന്നതോടെ പ്രവൃത്തികള്‍ ആരംഭിക്കും. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിന്റെ വശങ്ങളള്‍ തകര്‍ന്ന് വലിയ ചാലുകളും, ഗര്‍ത്തങ്ങളും രൂപപെട്ട് അപകടക്കെണിയൊരുക്കുന്നത് സംബന്ധിച്ച് സുപ്രഭാതം ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു.
മണ്ഡലത്തിലെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളാണ് കൊണ്ടോട്ടി-എടവണ്ണപ്പാറ, കൊണ്ടോട്ടി-അരീക്കോട് റോഡുകള്‍. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡുകളുടെ വശങ്ങള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും പുനരുദ്ധാര പ്രവൃത്തികള്‍ ഇതുവരെ നടന്നിട്ടില്ല. ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് വെട്ടിപ്പൊളിച്ചതാണ് റോഡിന്റെ വശങ്ങള്‍ തകരാന്‍ കാരണം.
മഴക്കാലമായതോടെ റോഡരികിലെ വലിയ ചാലുകളിലൂടെ വെള്ളം കുത്തിയൊഴുകി പലയിടത്തും വലിയ കിടങ്ങുകളായി മാറിയിരിക്കുകയാണ്. എടവണ്ണപ്പാറ റോഡ് പൂര്‍ണമായും അരീക്കോട് റോഡിന്റെ മണ്ഡലത്തിലുള്‍പ്പെടുന്ന ഭാഗങ്ങളുമാണ് നവീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."