ചരിത്രത്തില്‍ ഇടംനേടി ജി.എസ് ലക്ഷ്മി
ദുബൈ: ക്രിക്കറ്റിലെ ആദ്യ വനിതാ മാച്ച് റഫറിയായി ഇന്ത്യയുടെ ജി.സി ലക്ഷ്മി. ഐ.സി.സിയാണ് ജി.സി ലക്ഷ്മിയെ ക്രിക്കറ്റ് നിയന്ത്രിക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.
ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരം വനിത നിയന്ത്രിക്കുന്നത്. 2019 ലേക്കുള്ള പുരുഷന്മാരുടെ ടി20 ലോകകപ്പിന്റെ യോഗ്യതാ മത്സരമായിരിക്കും ലക്ഷ്മി നിയന്ത്രിക്കുക. മുന്‍ ന്യൂസിലന്‍ഡ് നായകന് ജെഫ് ക്രോയും ദക്ഷിണാഫ്രിക്കയുടെ ഗര്ഹാര്ഡ് പിയാന്നറും ലക്ഷ്മിക്കൊപ്പം മത്സരം നിയന്ത്രിക്കുന്നതിന് ഐ.സി.സി തിരഞ്ഞെടുത്തിട്ടുണ്ട്. മാച്ച് റഫറി പാനലിലേക്കാണ് ലക്ഷ്മിയെ തിരഞ്ഞെടുത്തിട്ടുള്ളത്.
ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ രണ്ട് വരെ യു.എ.ഇയിലാണ് ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. പിയാന്നറാണ് ഉദ്ഘാടന മത്സരം നിയന്ത്രിക്കുന്നത്.
അബൂദബി സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഹോങ്കോങ് -അയര്‍ലന്‍ഡ് മത്സരമായിരിക്കും ലക്ഷ്മി നിയന്ത്രിക്കുക. സാം നൊകാസ്കി, സുന്ദരം രവി എന്നിവരും ലക്ഷ്മിക്കൊപ്പം മത്സരം നിയന്ത്രിക്കാനുണ്ടാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."