യു.എസില്‍ വംശീയ ആക്രമണത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയിലെ വെര്‍ജിനിയ സംസ്ഥാനത്ത് വംശീയ ആക്രമണത്തിന് ഇരയായ മുസ്ലിം പെണ്‍കുട്ടി കൊല്ലപ്പെട്ടു. തറാവീഹ് നിസ്കാരം കഴിഞ്ഞ് മടങ്ങവെ വംശീയവാദിയായ ഡ്രൈവര്‍ അഞ്ചംഗ പെണ്‍കുട്ടികളുടെ സംഘത്തെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ കാണാതായ നബ്റ എന്ന 17കാരിയുടെ മൃതദേഹമാണ് 5 കിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ കണ്ടെത്തിയത്.
മര്‍ദ്ദനമേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്നും പ്രതി ഡാര്വിന് മാര്‍ടിന്‍സ് (22) നെ അറസ്റ്റ് ചെയ്തതായും പൊലിസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി.
കാര്‍ ഡ്രൈവറാണ് അറസ്റ്റിലായ ഡാര്വിന്. വംശീയ ആക്രമണമാണ് നടന്നതെന്ന് പൊലിസിനെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമീപത്തെ പള്ളിക്ക് സമീപം റമദാനിലെ തറാവീഹ് നിസ്കാരം കഴിഞ്ഞ് നബ്റയും അഞ്ചു സുഹൃത്തുക്കളും സമീപത്തെ ഫാസ്റ്റ്ഫുഡ് കടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയിരുന്നു. ഇവരെ ആക്രമിക്കാന്‍ പ്രതി ഓടിയെത്തിയപ്പോള്‍ മറ്റുള്ളവര്‍ പള്ളിയിലേക്ക് ഓടിക്കയറി അഭയം തേടി. ഇതിനിടെ കൂട്ടംതെറ്റിയ നബ്റയെ കാണാതായി.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു.
കാര്‍ തടഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്തു. കാറില്‍ നിന്ന് ബേസ്ബാള്‍ ബാറ്റ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."