ടാപ്പിങ് തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം: പ്രതി പിടിയിലായതായി സൂചന
നടവയല്‍: മദ്യലഹരിയില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് പൂതാടി ചെറുകുന്നില്‍ ടാപ്പിങ് തൊഴിലാളി കത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പൊലിസ് കസ്റ്റഡിയിലായന്ന് സൂചന. മരിച്ച തിരുവനന്തപുരം സ്വദേശി സന്തോഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
പൂതാടി ചെറുകുന്നില്‍ യുവാക്കള്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ടാപ്പിങ് തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി ചക്കും തൊടിയില്‍ ചന്ദ്രന്റെ മകന് കണ്ണന് എന്ന രതീഷ് പൊലിസ് കസ്റ്റഡിയിലയെന്നാണ് സൂചനകള്‍ ലഭിച്ചത്.
പൂതാടി ചെറുകുന്നില്‍ വാടകക്ക് താമസിച്ചുവരുന്ന തിരുവനന്തപുരം സ്വദേശിയായ സന്തോഷിനെ(30)യാണ് വാടകവീടിന് മുന്പില് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷിനെ കുത്തികൊന്ന ചക്കും തൊടിയില്‍ ചന്ദ്രന്റെ മകന് കണ്ണന് എന്ന രതീഷ് (26) സംഭവ ശേഷം ഒളിവില്‍ പോയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പൂതാടി ചെറുകുന്നിലെ റബര്‍ തോട്ടത്തില്‍ ജോലിക്കുണ്ടായിരുന്ന സന്തോഷ് വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ കാരണം ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് പോകാന്‍ തീരുമാനിക്കുകയും വ്യാഴാഴ്ച രാത്രി വണ്ടികയറാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു.
പുറപ്പെടുന്നതിന് മുന്‍പ് സന്തോഷും കണ്ണനും ചേര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ കണ്ണന് കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തിയ ഉടന്‍ സന്തോഷ് മരണപ്പെട്ടു. ഇന്നലെ തിരുവനന്തപുരത്ത് നിന്നെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്വ, കേണിച്ചിറ എസ്.ഐമാരായ സി. ഷൈജു, ബിജു ആന്റണി എന്നിവരുടെ നേതൃത്ത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."