പുനസംഘടനയില്‍ സുധാകരന് അതൃപ്തി; പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ല
കണ്ണൂര്‍: കോണ്‍ഗ്രസ് പുനസംഘടനാ തീരുമാനത്തില്‍ കെ. സുധാകരന് അതൃപ്തി. പാര്‍ട്ടിയില്‍ പുനസംഘടനയല്ല, തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന് സുധാകരന് പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ്. താല്‍ക്കാലിക സംവിധാനത്തിലുള്ള പുനസംഘടന എന്തിന്റെ അടിസ്ഥാനത്തിലാണ് എടുത്തതെന്ന് അറിയില്ല. എന്നാല്‍ ഹൈക്കമാന്‍ഡ് ആണ് പരമാധികാരി. ആ തീരുമാനം അനുസരിക്കുമെന്നും സുധാകരന് പറഞ്ഞു.
കേരളത്തില്‍നിന്ന് പോയവര്‍ക്ക് സാഹചര്യത്തിന്റെ ഗൗരവം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും സുധാകരന് പറഞ്ഞു.
എന്നാല്‍ ഗ്രൂപ്പുകളുടെ അതിപ്രസരമില്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് ആദ്യം പുനസംഘടന നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. എല്ലാ തീരുമാനങ്ങളും ഐകകണ്ഠേനയായിരുന്നു. രാഷ്ട്രീയകാര്യ സമിതിയെതന്നെ എല്ലാവരും ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."