മോട്ടോര്‍ വാഹന രംഗത്ത് മാറ്റത്തിന് തയാറെടുത്ത് ഗതാഗതവകുപ്പ്
കാഞ്ഞങ്ങാട്: മോട്ടോര്‍വാഹനരംഗത്ത് സമൂല മാറ്റത്തിനൊരുങ്ങി ഗതാഗതവകുപ്പ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനുകീഴിലാണ് മോട്ടോര്‍ വാഹന വകുപ്പ് ' വാഹന്‍ സാരഥി സോഫ്റ്റ്വെയര്‍' ഉപയോഗിച്ച് വാഹന രജിസ്‌ട്രേഷനിലും ലൈസന്‍സിലും മാറ്റത്തിന് തയാറെടുക്കുന്നത്. ഇതുപ്രകാരം ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് ഉള്ളവര്‍ക്ക് അടുത്ത വര്‍ഷം ജനുവരി മുതല്‍ ഓട്ടോറിക്ഷ അടക്കമുള്ള മുച്ചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് എടുക്കേണ്ടി വരില്ല. ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ഏകീകരിച്ചു ഒന്നാക്കി എല്ലാ വലിയ വാഹനങ്ങള്‍ക്കും ഒരു ലൈസന്‍സു മാത്രം നടപ്പാക്കും . 'വാഹന്‍ സാരഥി ലൈസന്‍സ് ' നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ട്രയല്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സംവിധാനം നിലവില്‍ വരുന്നതോടെ വാഹനത്തിന്റെ ദിശ, വേഗത എന്നിവയടക്കമുള്ള വിവരങ്ങള്‍ ആര്‍.ടി ഓഫിസുകളിലെ മോണിറ്ററില്‍ അപ്പപ്പോള്‍ തെളിയും .
ഇതോടൊപ്പം ഉപഗ്രഹസംവിധാനം ഉള്‍പ്പെടുത്തിയുള്ള വാഹന പരിശോധനയും നിലവില്‍ വരും. ഇതിലൂടെ എന്‍ഫോഴ്സ് സംവിധാനവും കുറ്റമറ്റതാക്കും. ആര്‍.ടി ഓഫിസുകളിലെ മോണിറ്ററില്‍ വാഹനം സംബന്ധിച്ച ഓരോ വിവരവും ലഭ്യമായിക്കൊണ്ടിരിക്കും. അപകടം സംഭവിച്ചാല്‍ ഉടനെ സഹായമെത്തിക്കാന്‍ ഇതിലൂടെ സാധ്യമാകും. ചെറിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ബാഡ്ജ് കഴിഞ്ഞ മാസം മുതല്‍ നിര്‍ത്തല്‍ ചെയ്തിരുന്നു. പുതിയ സംവിധാനം വരുന്നതോടെ ലേണിങ് പരീക്ഷ, ടെസ്റ്റ് എന്നിവയുടെ തിയതിയും കാലാവധിയും ഓണ്‍ലൈനിലൂടെ അപേക്ഷകന് അറിയാന്‍ കഴിയും. ഇതില്‍ പ്രധാനം, വാഹനങ്ങള്‍ രാജ്യത്തെവിടെ നിന്നും രജിസ്റ്റര്‍ ചെയ്യാനും ലൈസന്‍സ് എടുക്കാനും കഴിയുമെന്നതാണ്. അതോടൊപ്പം വിലാസം മാറ്റുന്നതിനു നിലവിലുള്ള ഫീസ് എടുത്തുകളയുകയും ചെയ്യും. ഇപ്പോള്‍ അപേക്ഷകന്റെ വിലാസമുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ മാത്രമേ രജിസ്ട്രേഷന്‍ നടക്കുകയുള്ളൂ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."