ഉന്നാവോ: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ കുല്‍ദീപ് സെന്‍ഗാറിനെ സംരക്ഷിച്ച് സി.ബി.ഐ കുറ്റപത്രം. ഇന്നലെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സെന്‍ഗാറിനെതിരേ ചുമത്തിയിരിക്കുന്നത് ഗൂഢാലോചന, ഇരയെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ്.
പെണ്‍കുട്ടിയെ അപായപ്പെടുത്താനുദ്ദേശിച്ച് മനഃപൂര്‍വമുണ്ടാക്കിയ വാഹനാപകടമാണെന്നു ബോധ്യപ്പെട്ടിട്ടും ട്രക്ക് ഡ്രൈവര്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത് ശ്രദ്ധക്കുറവുമൂലമുണ്ടായ അപകട മരണമെന്ന രീതിയിലാണ്. കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്കു സുപ്രിംകോടതി രണ്ടാഴ്ച കൂടി അനുവദിച്ചിരുന്നു. സമ്പൂര്‍ണ കുറ്റപത്രം ഇന്നു സമര്‍പ്പിക്കുമെന്നാണ് വിവരം.
കുല്‍ദീപ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്ത കേസ് നടന്നുകൊണ്ടിരിക്കേ പരാതിക്കാരിയായ യുവതിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് യുവതിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. യുവതിയടക്കമുള്ളവര്ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."