ജില്ലാ ശാസ്ത്രമേളക്കിടയില്‍ പരിഭ്രാന്തി പരത്തി തീപിടിത്തം
തളിപ്പറമ്പ് : കണ്ണൂര്‍ റവന്യു ജില്ലാ ശാസ്ത്രമേളക്കിടയില്‍ പ്രധാന വേദിയായ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തീപിടുത്തമുണ്ടായത് അധ്യാപകരേയും കുട്ടികളേയും പരിഭ്രാന്തിയിലാക്കി.
വൈകുന്നേരം 3.15 ഓടെ മത്സരാര്‍ഥികളായ കുട്ടികളും അധ്യാപകരും തിരിച്ചുപൊകാനൊരുങ്ങവേയാണ് സ്‌കൂളിലെ സ്ഥിരം വേദിക്കേ് പിറകിലെ മൂത്രപ്പുരക്ക് സമീപം കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീപിടിച്ചത്. തീയും പുകയും ഉയര്‍ന്നതോടെ പരിഭ്രാന്തരായ കുട്ടികള്‍ പരക്കംപാഞ്ഞു. നേരത്തെ കൂട്ടിയിട്ടതും ഇന്നലെ മത്സരത്തിന് വന്നവര്‍ ഉപേക്ഷിച്ചതുമായ മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റില്‍ തീപടര്‍ന്നുപിടിച്ചു.
വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് അഗ്‌നിശമന നിലയത്തിലെ സേനാംഗങ്ങളാണ് തീകെടുത്തിയത്. മാലിന്യങ്ങള്‍ മുഴുവനായും കത്തിനശിച്ചു. മൂത്രപ്പുരയുടെ പ്ലാസ്റ്റിക് പൈപ്പുകള്‍ മുഴുവന്‍ തീപിടുത്തത്തില്‍ ഉരുകി നശിച്ചു. ഇവിടെ ഉണ്ടായിരുന്ന മരത്തിനും തീപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."