HOME
DETAILS
MAL
മഞ്ചേശ്വരത്ത് ജോസ് കെ. മാണിയെ തഴഞ്ഞ് യു.ഡി.എഫ്; ജോസഫെത്തി വെല്ലുവിളിച്ച് മടങ്ങി
backup
October 11 2019 | 20:10 PM
ടി.കെ ജോഷി
കാസര്‍കോട്: ജോസ് കെ. മാണിക്കൊപ്പമാണോ പി.ജെ ജോസഫിനൊപ്പമാണോ കേരള കോണ്‍ഗ്രസ് എന്ന തര്‍ക്കം പാര്‍ട്ടിയില്‍ മുറുകുമ്പോള്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രചാരണത്തില്‍ ജോസ് കെ. മാണി എം.പി ഇല്ല. അതേസമയം പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഇന്നലെ പ്രചാരണത്തിനെത്തി.
കിട്ടിയ അവസരത്തിന് ജോസ് കെ. മാണിയെ വെല്ലുവിളിച്ച് മടങ്ങുകയും ചെയ്തു. യു.ഡി.എഫിന്റെ എല്ലാ ഘടകകക്ഷി നേതാക്കളും മഞ്ചേശ്വരത്ത് പ്രചാരണത്തിനെത്തുന്നുണ്ടെങ്കിലും 18വരെ മണ്ഡലത്തില്‍ എത്തുന്ന നേതാക്കളുടെ പട്ടികയിലും ജോസ് കെ. മാണി ഇടം പിടിച്ചിട്ടില്ല. അടുത്തിടെ നടന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അപ്രതീക്ഷിതമായ പരാജയത്തിനിടയാക്കിയത് ജോസ് കെ. മാണിയുടെ നിലപാടായിരുന്നുവെന്നതാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. എല്‍.ഡി.എഫ് പാലാ ഉപതെരഞ്ഞെടുപ്പ് വിജയം പ്രചാരണവിഷയമാക്കുമ്പോള്‍ ജോസ് കെ. മാണി പ്രചാരണത്തിനെത്തിയാല്‍ അത് ഗുണം ചെയ്യില്ലെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്.അതേസമയം, മണ്ഡലത്തിലെ വൊര്‍ക്കാടി പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ കേരള കോണ്‍ഗ്രസിന് ഒരു അംഗവുമുണ്ട്.
ജസിന്താ ഡിസൂസാ എന്ന വനിതാ അംഗമാണ് ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ളത്. ഇവര്‍ കടുത്ത ജോസ്.കെ മാണി പക്ഷക്കാരിയായാണ് അറിയപ്പെടുന്നത്. 4000 ഓളം വോട്ട് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് ഉണ്ടെന്നാണ് അവകാശവാദം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."