ആദര്‍ശിന്റെ ദുരൂഹ മരണം: 10 വര്‍ഷത്തിനുശേഷം മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നു
തിരുവനന്തപുരം: കൂടത്തായി മാതൃകയില്‍ തിരുവനന്തപുരത്തും കല്ലറ തുറന്ന് പരിശോധന നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി ക്രൈംബ്രാഞ്ച്. 10 വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുട്ടിയുടെ മൃതദേഹമാണ് പുണ്ടണ്ടറത്തെടുത്ത് പരിശോധിക്കുന്നണ്ടണ്ടണ്ടത്. നാളെ രാവിലെ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കും. തിരുവനന്തപുരം ജില്ലയില്‍ പാണ്ടണ്ടണ്ടങ്ങോട് ഭരതന്നൂര്‍ രാമരശ്ശേരി വിജയ വിലാസത്തില്‍ വിജയകുമാര്‍- ഷീജ ദമ്പതികളുടെ മകന്‍ ആദര്‍ശിന്റെ (13) ദുരൂഹ മരണവുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം പുണ്ടറണ്ടണ്ടത്തെടുത്ത് പരിശോധിക്കുന്നത്. മൃതദേഹം പുറത്തെടുക്കുന്നതിന്റെ ഭാഗമായി കല്ലറയും പരിസരവും കഴിഞ്ഞ ദിവസം വൃത്തിയാക്കി. 2009 ഏപ്രില്‍ അഞ്ചിനാണ് മരണം നടന്നത്. മരിക്കുമ്പോള്‍ ആദര്‍ശിന് 13 വയസ് പിന്നിട്ടിരുന്നു. ഭരതന്നൂര്‍ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. വേനല്‍ അവധി സമയമായിരുന്നു. വൈകുന്നേരം മൂന്നരയോടെ വീട്ടില്‍നിന്ന് പാലുവാങ്ങാന്‍ പോയ ആദര്‍ശ് തിരിച്ചു വന്നില്ല. അന്വേഷണത്തില്‍ വീട്ടില്‍നിന്ന് അകലെയല്ലാതെ പാടത്തിന് നടുക്കുള്ള കുളത്തിലെ വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
പാങ്ങോട് പൊലിസ് ദുരൂഹ മരണത്തിന് കേസെടുക്കുകയും മൃതദേഹം കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കുകയുമായിരുന്നു. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ കാരണത്താല്‍ അന്നേ മരണത്തില്‍ സംശയം ഉണ്ടായിരുന്നു.തുടര്‍ന്ന് വിജയകുമാര്‍ മുഖ്യമന്ത്രിക്കും ഉന്നത പൊലിസ് അധികൃതര്‍ക്കും അടക്കം വിവിധ തലങ്ങളില്‍ പരാതിയുമായി കയറിയിറങ്ങി. ഒടുവില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അതിന്റെ തുടര്‍ച്ചയായി ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനക്ക് വീണ്ടും വിധേയമാക്കുന്നത്. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.
വിജയകുമാറും കുടുംബവും സമീപത്തു തന്നെ മറ്റൊരിടത്താണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."