ആംബുലന്‍സിന് വഴിയൊരുക്കാന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ് താരമായി പൊലിസുകാരന്‍
ബംഗലൂരു: ആംബുലന്‍സിന് വഴിയൊരുക്കുന്നതിനായി രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ ട്രാഫിക് പൊലിസുകാരന് അഭിനന്ദന പ്രവാഹം. സബ് ഇന്‍സ്‌പെക്ടര്‍ എം.എല്‍ നിജലിംഗപ്പയാണ് ആംബുലന്‍സിന് കടന്നുപോകാനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹത്തെ തടഞ്ഞത്.
ബംഗളൂരു മെട്രോ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ് ഭവനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടക്കുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുവരുന്ന അതേസമയം റോഡില്‍ ആംബുലന്‍സില്‍ രോഗി അത്യാസന്നനിലയിലാണെന്നറിഞ്ഞ നിജലിംഗപ്പ മറ്റു വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു.
നിജലിംഗപ്പയുടെ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വപരമായ സമീപനത്തോടെയും കൂടിയുള്ള പ്രവര്‍ത്തനത്തെ ജനങ്ങള്‍ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
നിജലിംഗപ്പയെ ബംഗലൂരു ഈസ്റ്റ് ട്രാഫിക് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അഭയ് ഗോയല്‍ അഭിനന്ദിച്ചു. നിജലിംഗപ്പയുടെ പ്രവൃത്തി അഭിനന്ദനാര്‍ഹമാണെന്ന് പൊലിസ് കമ്മിഷണര്‍ പ്രവീണ്‍ സൂധും ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. നിജലിംഗപ്പയ്ക്ക് ബംഗലൂരു പൊലീസ് റിവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."