സഊദി തൊഴില്‍ വിസകളില്‍ 29 ശതമാനം കുറവ്
റിയാദ്: വിദേശ രാജ്യങ്ങളില്‍നിന്ന് സഊദി തൊഴില്‍ മേഖലയിലേയ്ക്കു വിസ അനുവദിക്കുന്നതില്‍ കഴിഞ്ഞവര്‍ഷം 29 ശതമാനം കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ 14 ലക്ഷം വിസകള്‍ മാത്രമാണ് അനുവദിച്ചത്. തൊട്ടു മുന്‍പത്തെ വര്‍ഷം ഇത് ഇരുപതു ലക്ഷമായിരുന്നു. സഊദിയില്‍ നടപ്പാക്കിവരുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് വിസ അനുവദിക്കുന്നതില്‍ ഗണ്യമായ കുറവു വന്നത്
അതേസമയം രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലേക്കും വീട്ടുവേലക്കാരെയും റിക്രൂട്ട് ചെയ്യുന്നതില്‍ വര്‍ധനവ് രേഖപ്പെടുത്തി. സര്‍ക്കാര്‍ മേഖലയിലേക്കുള്ള റിക്രൂട്ടിങ് 2016ല്‍ 81 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2015ല്‍ 79,000 പേരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്തപ്പോള്‍ 2016ല്‍ അത് 143,000 പേരായി വര്‍ധിച്ചിട്ടുണ്ട്. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്ങില്‍ 18 ശതമാനം വര്ധനവാനുണ്ടായിരിക്കുന്നത്.
രാജ്യത്തെ സ്വകാര്യ മേഖല, സര്‍ക്കാര്‍ വകുപ്പ് മേഖല, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവയില്‍ മൊത്തത്തിലുള്ള വിസാ കണക്കില്‍ 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ മേഖലയിലെല്ലാം കൂടി 2015 ല്‍ 30.5 ലക്ഷം വിസകള്‍ അനുവദിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 27.2 ശതമാനം വിസകള്‍ മാത്രമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."