മദ്യം കടത്തുന്നവര്‍ ജാഗ്രതൈ... രാഗി നിങ്ങളുടെ പിന്നാലെയുണ്ട്
തലശ്ശേരി: കേരളത്തില്‍ മദ്യലഭ്യത കുറഞ്ഞതോടെ മദ്യപരുടെ പറുദീസയായ മാഹിയില്‍ തിരക്കോട് തിരക്കാണ്. മാഹിയില്‍ പോയി ഒന്ന് മിനുങ്ങി വരാമെന്ന് കരുതുന്നവര്‍ തിരിച്ചു വരുമ്പോള്‍ രണ്ടെണ്ണം വാങ്ങി അരയില്‍ വയ്ക്കാനും മടി കാണിക്കാറില്ല.
ഇത്തരക്കാരെ കുടുക്കാന്‍ പിന്നാലെ രാഗിയെത്തും. മദ്യം ശരീരത്തിലെവിടെവച്ചാലും രാഗി അത് എക്‌സൈസ് സംഘത്തിന് കാണിച്ച് കൊടുക്കും. കേരളത്തില്‍ മദ്യവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ എക്‌സസൈസ് സംഘം പ്രത്യേക പരിശീലനം നല്‍കി എത്തിച്ചതാണ് രാഗിയെന്ന നായയെ. കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിയായ അഴിയൂരില്‍ മാഹിയില്‍ നിന്ന് മദ്യം കടത്തുന്നവരെ പിടികൂടാന്‍ രാഗിയെ എക്‌സൈസ് സംഘം ഇറക്കിക്കഴിഞ്ഞു. അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹനങ്ങളില്‍ കയറിയും രാഗി പരിശോധന കൊഴുപ്പിക്കുകയാണ്. പലരും ആദ്യം ഭയക്കുമെങ്കിലും രാഗിക്ക് വേണ്ടത് മദ്യം കടത്തുന്നവരെ മാത്രമാണ്.
ശരീരത്തിന്റെ ഏതു ഭാഗത്ത് മദ്യം ഒളിപ്പിച്ച് വച്ചാലും രാഗി അയാളുടെ അടുത്ത് നിന്ന് പിന്നെ മാറില്ല. എക്‌സൈസ് ഗാര്‍ഡ് പിന്നീട് ഇയാളെ പരിശോധിച്ചാല്‍ മദ്യം ഉറപ്പായും കണ്ടെടുക്കും.
കേരളത്തില്‍ മദ്യം പിടിച്ചെടുക്കാന്‍ തക്ക പരിശീലനം നേടിയത് ഈ വി.ഐ.പി നായ രാഗി മാത്രമാണ്. അഴിയൂര്‍ ചെക്ക് പോസ്റ്റിലെത്തുന്ന ബസുകളിലുള്‍പ്പെടെ കയറി രാഗി തന്റെ ഡ്യൂട്ടി നിര്‍വഹിക്കുന്നുണ്ട്. ബസിനകത്തെ ബാഗുകളും മറ്റും മണം പിടിച്ച് ഇതില്‍ വല്ല മദ്യക്കുപ്പിയും ഉണ്ടെങ്കില്‍ അത് എക്‌സൈസ് സംഘത്തെ കൊണ്ട് തപ്പിയെടുപ്പിച്ചിട്ടേ രാഗി അവിടം വിട്ട് പോകുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."