HOME
DETAILS

സെറിബ്രല്‍ പാള്‍സി: തുടക്കത്തിലേ കണ്ടെത്തണം

  
backup
October 12 2019 | 18:10 PM

%e0%b4%b8%e0%b5%86%e0%b4%b1%e0%b4%bf%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95

 

ലോക സെറിബ്രല്‍ പാള്‍സി ദിനമായിരുന്നു ഒക്ടോബര്‍ ആറ്. കുട്ടിയുടെ തലച്ചോറ് വളരുന്ന ഘട്ടത്തില്‍ തലച്ചോറില്‍ ഉണ്ടാകുന്ന ക്ഷതമോ വൈകല്യമോ മൂലമുണ്ടാകുന്ന ഒരു നാഡീവ്യൂഹ (ന്യൂറോളജിക്കല്‍) തകരാറാണ് സെറിബ്രല്‍ പാള്‍സി.
സെറിബ്രല്‍ പാള്‍സി ശരീര ചലനങ്ങള്‍, പേശീനിയന്ത്രണം, അനൈഛിക പ്രതികരണം (റിഫ്‌ളക്‌സ്), നില്‍പ്, ശരീരത്തിന്റെ സംതുലനം എന്നിവയെ ബാധിക്കുന്നു. ലോകമാകെ ഏതാണ്ട് 17 ദശലക്ഷം ആളുകള്‍ സെറിബ്രല്‍ പാള്‍സി ബാധിച്ചവരായി ഉണ്ട്. 2015ലെ ഭിന്നശേഷി സര്‍വേ പ്രകാരം ഇന്ത്യയില്‍ 3,30,000 പേരും കേരളത്തില്‍ 6,385 പേരുമാണ് സെറിബ്രല്‍ പാള്‍സി ബാധിതരായി ഉള്ളത്. ഇന്ത്യയില്‍ ശരാശരി 1000 കുട്ടികളില്‍ മൂന്നു പേര്‍ക്ക് സെറിബ്രല്‍ പാള്‍സിയുണ്ടെന്നാണ് കണക്ക്.
സെറിബ്രല്‍ പാള്‍സി ബാധിച്ചവരില്‍ 4,050 ശതമാനവും കാഴ്ചപ്രയാസങ്ങള്‍ നേരിടുന്നുണ്ട്. 25% മുതല്‍ 40% ആളുകള്‍ക്ക് കേള്‍വിപ്രയാസങ്ങള്‍ ഉണ്ട്. സംവേദനക്ഷമതയിലെ വിവിധ പ്രയാസങ്ങള്‍ പുറമേയും ഉണ്ട്. കൂടാതെ മൂന്നിലൊന്നു പേര്‍ക്ക് അപസ്മാരം 50 മുതല്‍ 70 ശതമാനം പേര്‍ക്ക് ബുദ്ധിപരമായ ശേഷീപരിമിതി, പ്രത്യേക പഠനശേഷീ പരിമിതി (എസ്.എല്‍.ഡി 60% 70%), സംഭാഷണ പരിമിതി (50%),പെരുമാറ്റപ്രയാസങ്ങള്‍, ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള പ്രയാസങ്ങള്‍ എന്നിവയും സെറിബ്രല്‍ പാള്‍സി ബാധിതനായ വ്യക്തിയുടെ അനുബന്ധപരിമിതികളാണ്.
30% സെറിബ്രല്‍ പാള്‍സി ബാധിതര്‍ക്കും പോഷണക്കുറവും വളര്‍ച്ചാകുറവും ഉണ്ട്. അടിക്കടിയുള്ള അണുബാധയില്‍ നിന്ന് രക്ഷനേടാന്‍ സാധാരണ വാക്‌സിനേഷനുപുറമേ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനും ന്യൂമോകോക്കല്‍ വാക്‌സിനും സെറിബ്രല്‍ പാള്‍സി ബാധിതര്‍ക്ക് സഹായകമാണ്.

സെറിബ്രല്‍ പാള്‍സി തിരിച്ചറിയാം

സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങള്‍ കുട്ടിയുടെ ജീവിതത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണപ്പെടും. സെറിബ്രല്‍ പാള്‍സി ഓരോ കുട്ടിയിലും വ്യത്യസ്ത ശരീര ഭാഗങ്ങളെ ബാധിക്കുകയും കാഠിന്യത്തില്‍ വ്യത്യസ്തമായിരിക്കുകയും ചെയ്യാം.
കൂടാതെ ചില കുട്ടികള്‍ക്ക് നിസാര പ്രശ്‌നങ്ങളായിരിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടായേക്കാം.
നേരത്തേയുള്ള രോഗനിര്‍ണയമാണ് ഫലപ്രദമായ ചികിത്സയ്ക്ക് ഗുണകരമാകുന്നത്.
മുലപ്പാല്‍ വലിച്ച് കുടിക്കുന്നതിനു പ്രയാസം അനുഭവപ്പെടുക, കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍, ശരീരത്തിന്റെ ബലക്കുറവ് അല്ലെങ്കില്‍ അനിയന്ത്രിതമായ ബലക്കൂടുതല്‍, രണ്ട് മാസം പ്രായം ആയ കുഞ്ഞ് മുഖത്ത് നോക്കി പുഞ്ചിരിക്കാതിരിക്കുകയോ, നമ്മുടെ കണ്ണുകളിലേയ്ക്ക് നോക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുക, നാല് മാസം പ്രായം ആയിട്ടും കഴുത്ത് ഉറയ്ക്കാതിരിക്കുക, ശരീരത്തിന്റെ ഒരു ഭാഗമോ അവയവമോ മാത്രം ഉപയോഗിക്കുക, ശബ്ദം കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കുട്ടിയുടെ തല ഉറയ്ക്കുക, കമിഴ്ന്ന് വീഴുക, നീന്തുക, ഇരിക്കുക, നില്‍ക്കുക, നടക്കുക തുടങ്ങിയവ കൃത്യസമയത്ത് ചെയ്യാന്‍ കുട്ടിയ്ക്ക് സാധിക്കാതിരിക്കുകയോ ചെയ്താല്‍ കുട്ടിയ്ക്ക് സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയുടെ ലക്ഷണങ്ങളുണ്ട് എന്ന് അനുമാനിക്കാം.


സെറിബ്രല്‍ പാള്‍സി നാല് തരം

1. പക്ഷാഘാത സെറിബ്രല്‍ പാള്‍സി (സ്പാസ്റ്റിക്ക് സെറിബ്രല്‍ പാള്‍സി): സെറിബ്രല്‍ പാള്‍സിയില്‍ വളരെ സാധാരണമായതും വളരെയധികം കുട്ടികളെ ബാധിച്ചിട്ടുള്ളതുമായ ഒന്നാണിത്. സ്പാസ്റ്റിക് സെറിബ്രല്‍ പാള്‍സിക്ക് നാല് ഉപ വിഭാഗങ്ങളുണ്ട്.
ഹെമിപ്ലീജിയ (കോട്ടുവാതം) : ഒരു വശത്തെ കൈകാലുകളെ ബാധിക്കുന്നു. സാധാരണയായി കൈയ്ക്കാണ് ഇത് കൂടുതലായി ബാധിക്കാറ്.
പാരാപ്ലീജിയ (തളര്‍വാതം) : രണ്ടുകാലുകളേയും ബാധിക്കുന്നു. കൈകളെ ബാധിക്കാറില്ല, അല്ലെങ്കില്‍ വളരെ ചെറിയ അളവില്‍ മാത്രമേ ബാധിക്കൂ.
ക്വാഡ്രിപ്ലീജിയ അല്ലെങ്കില്‍ ടെട്രാപ്ലീജിയ : കൈകാലുകളെ (തളര്‍ച്ച) ഒരുപോലെ ബാധിക്കുന്നു.
ഡിപ്ലീജിയ : പാരാപ്ലീജിയയ്ക്കും ക്വാഡ്രിപ്ലീജിയയ്ക്കും ഇടയിലുള്ള ഒരു അവസ്ഥ. രണ്ടുകാലുകളുടേയും ചലനശേഷിയെ ബാധിക്കുന്നു.
2. എതിറ്റോയ്ഡ് അല്ലെങ്കില്‍ ഡിസ്‌കൈനെറ്റിക് സെറിബ്രല്‍ പാള്‍സി : പേശികളുടെ ബലക്കുറവ്, മന്ദഗതിയിലും വളഞ്ഞുപുളഞ്ഞുമുള്ള നീക്കങ്ങള്‍, കൈകാലുകളുടേയോ തലയുടേയോ മനഃപൂര്‍വ്വമല്ലാത്ത അനക്കം എന്നിവയാണ് ഈ തരം സെറിബ്രല്‍ പാള്‍സി ബാധിച്ചവരില്‍ കാണപ്പെടുക. ചലനങ്ങള്‍ മാനസിക പിരിമുറുക്കം ഉണ്ടാകുന്നതിന് അനുസരിച്ച് വര്‍ധിക്കുകയും വ്യക്തി വിശ്രമത്തിലായിരിക്കുമ്പോള്‍ കുറയുകയും ചെയ്യുന്നു.
3. അറ്റാക്‌സിക് സെറിബ്രല്‍ പാള്‍സി : ഇത് അപൂവമായി മാത്രം ഉണ്ടാകുന്നതാണ്. ബലക്ഷയം, ഏകോപിതമല്ലാത്ത ചലനങ്ങള്‍, ഉറപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ഫലമായി കാണുന്നത്. കാലുകള്‍ കവച്ചുവച്ചു നടക്കലും സൂക്ഷ്മചലനശേഷിയിലെ ബുദ്ധിമുട്ടും സാധാരണമാണ്.
4. സെറിബ്രല്‍ പാള്‍സികളുടെ മിശ്രിതാവസ്ഥ : വിവിധ തരം സെറിബ്രല്‍ പാള്‍സികള്‍ കൂടിക്കലര്‍ന്ന ഒരു രൂപമാണിത്. എന്നിരുന്നാലും പക്ഷാഘാതവും മനപ്പൂര്‍വ്വമല്ലാതെയുള്ള വളഞ്ഞുപുളഞ്ഞ ചലനങ്ങളും ചേര്‍ന്നുവരുന്നതാണ് ഈ വിഭാഗത്തില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നത്.

 

കാരണങ്ങള്‍

സെറിബ്രല്‍ പാള്‍സിയുടെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്.
ഗര്‍ഭകാലത്തോ ജനന സമയത്തോ മൂന്നു വയസിനുള്ളിലോ തലച്ചോറിന് ഉണ്ടാകുന്ന തകരാറ് സെറിബ്രല്‍ പാള്‍ക്ക് കാരണമാകുന്നതായി നീരീക്ഷിക്കപ്പെടുന്നു
ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന അണുബാധകള്‍, വൈറസ് രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ അമിത ഭാരക്കുറവ്, ഗര്‍ഭാവസ്ഥയില്‍ കാണപ്പെടുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമരഹിതമായ വ്യതിയാനങ്ങള്‍, ജനനസമയത്ത് കുട്ടി കരയാന്‍ വൈകുന്നത് മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടല്‍, ജനന സമയത്തുണ്ടാകുന്ന ശ്വാസതടസങ്ങള്‍, മസ്തിഷ്‌ക സംബന്ധമായ മെനിഞ്ചൈറ്റിസ് എങ്കഫലൈറ്റിസ് പോലെയുള്ള അണുബാധകള്‍, ജനന ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം, അമ്മയുടെയും കുഞ്ഞിന്റെയും രക്തഗ്രൂപ്പ് ചേരായ്ക, ജനിതക കാരണം (2%), ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാ പ്രയാസം, ഗര്‍ഭാശയത്തില്‍ ഒന്നിലേറെ ശിശുക്കളുള്ള അവസ്ഥ എന്നിവയൊക്കെയും സെറിബ്രല്‍ പാള്‍സിക്ക് കാരണമായേക്കാം.


പരിശോധനകളും സ്‌കാനിങ്ങും

സെറിബ്രല്‍ പാള്‍സിക്ക് സമാനമായ ലക്ഷണങ്ങളുള്ള മറ്റ് അസുഖങ്ങളല്ലെന്ന് ഉറപ്പാക്കാന്‍ ഇനി പറയുന്ന കൂടുതല്‍ പരിശോധനകള്‍ നടത്താവുന്നതാണ്.
എം ആര്‍ ഐ സ്‌കാന്‍ : തലച്ചോറിനെ പഠിക്കാന്‍ റേഡിയോ തരംഗങ്ങളും കാന്തിക തരംഗങ്ങളും ഉപയോഗിക്കുന്നു.
അള്‍ട്രാസൗണ്ട് സ്‌കാന്‍ : കുട്ടിയുടെ മസ്തിഷ്‌ക കലകളുടെ ചിത്രം ഉണ്ടാക്കാന്‍ ശബ്ദതരംഗങ്ങള്‍ ഉപയോഗിക്കുന്നു.
സി ടി സ്‌കാന്‍ : തലച്ചോറിന്റെ ത്രിമാന ചിത്രം തയാറാക്കാന്‍ ഒരു കൂട്ടം എക്‌സ്‌റേ ചിത്രങ്ങളെ കംപ്യൂട്ടറില്‍ ഏകോപിപ്പിക്കുന്നു.
ഇലക്ട്രോഎന്‍സെഫാലോഗ്രാം (ഇഇജി ) : തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി തലയില്‍ ചെറിയ ഇലക്ട്രോഡുകള്‍ ഘടിപ്പിക്കുന്നു.
ഇലക്ട്രോമയോഗ്രാം : പേശീപ്രവര്‍ത്തനങ്ങളും പാര്‍ശ്വനാഡികളുടെ (തലച്ചോറില്‍ നിന്നും സുഷുമ്‌നാ നാഡിയില്‍ നിന്നും മറ്റ് ശരീരഭാഗങ്ങളിലേക്ക് പോകുന്ന നാഡീഞരമ്പുകള്‍) പ്രവര്‍ത്തനവും പരിശോധിക്കുന്നു.
രക്തപരിശോധന.
മേല്‍പറഞ്ഞ പരിശോധനകള്‍ നടത്തി വളരെ നേരത്തെ തന്നെ സെറിബ്രല്‍ പാള്‍സി കണ്ടെത്തുകയാണെങ്കില്‍ കുട്ടികളില്‍ ഗുണകരമായ മാറ്റമുണ്ടാക്കാം. പലപ്പോഴും രക്ഷിതാക്കള്‍ക്കുണ്ടാകുന്ന അറിവില്ലായ്മ കാരണം നേരത്തെയുള്ള ഇടപെടല്‍ നടക്കാതിരിക്കുമ്പോള്‍ കുട്ടികളുടെ അവസ്ഥ വളരെ മോശമാകുകയും വലിയ അപകടത്തിലേക്കും പെട്ടെന്നുള്ള മരണത്തിലേക്കെത്തിക്കുകയും ചെയ്യുന്നു.

ചികിത്സ

മരുന്ന് കൊണ്ട് മാത്രം സെറിബ്രല്‍പാള്‍സിയെന്ന രോഗാവസ്ഥക്ക് സാരമായ മാറ്റം വരുത്താന്‍ സാധ്യമല്ല, സെറിബ്രല്‍ പാള്‍സിയുടെ തരത്തിലും സ്ഥാനത്തിലും തകരാറിന്റെ കാഠിന്യത്തിലും വ്യത്യാസം ഉള്ളതിനാല്‍ വിദഗ്ധ ചികിത്സകരുടെ ഒരു സംഘം ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികള്‍ക്ക് സമഗ്ര ചികിത്സാ പദ്ധതി തയാറാക്കുന്നത്. ശിശുരോഗവിദഗ്ധന്‍, ഫിസിയോതെറാപ്പിസ്റ്റ്, ഓര്‍ത്തോറ്റിസ്റ്റ് (ബലക്കുറവുള്ള സന്ധികള്‍ക്ക് താങ്ങുകൊടുക്കാനും വൈകല്യങ്ങള്‍ പരിഹരിക്കാനും ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിദഗ്ധര്‍), സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍, മനഃശാസ്ത്രജ്ഞര്‍ തുടങ്ങിയവരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ച് കുട്ടിയെ രോഗലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയുന്നത്ര സ്വയംപര്യാപ്തത നേടാനും സഹായിക്കുന്നു.
ഫിസിയോതെറാപ്പി : പേശികള്‍ക്ക് ബലക്കുറവുണ്ടാകുന്നതും പേശികള്‍ ചുരുങ്ങുന്നതും അവയുടെ സാധാരണ ചലന വ്യാപ്തി നഷ്ടപ്പെടുന്നതും തടയുകയാണ് ഫിസിയോതെറാപ്പിയുടെ ലക്ഷ്യം. ഒരു ഫിസിയോതെറാപ്പിസ്റ്റ് നിങ്ങളുടെ കുട്ടിയെ പേശീകള്‍ ബലപ്പെടുത്താനും നീട്ടാനുമുള്ള വിവിധ വ്യായാമങ്ങള്‍ പഠിപ്പിക്കും. പേശികള്‍ നീട്ടാനും ഇരുപ്പും നില്‍പ്പും മെച്ചപ്പെടുത്താനും കൈയ്‌ക്കോ കാലിനോ ഉള്ള പ്രത്യേക താങ്ങുകളും (ഓര്‍ത്തോസ്) ഇവര്‍ ഉപയോഗിക്കും.
സംസാര ചികിത്സ (സ്പീച്ച് തെറാപ്പി) : കുട്ടികളെ അവരുടെ ആശയവിനിമയശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കുട്ടികളെ വ്യക്തമായി സംസാരിക്കാന്‍ സഹായിക്കുന്ന ഒരു കൂട്ടം വ്യയാമങ്ങള്‍ പഠിപ്പിക്കുന്നു. ഗുരുതരമായ സംസാരവൈകല്യം ഉണ്ടെങ്കില്‍ ആംഗ്യഭാഷപോലുള്ള ബദല്‍ ആശയവിനിമയ മാര്‍ഗങ്ങള്‍ പഠിപ്പിക്കുന്നു. കുട്ടിയെ സഹായിക്കാന്‍ കംപ്യൂട്ടറുമായി ഘടിപ്പിക്കപ്പെട്ട 'വോയ്‌സ് സിന്തസൈസര്‍' പോലുള്ള പ്രത്യേക ഉപകരണങ്ങളും ലഭ്യമാണ്.
ഒക്യുപേഷണല്‍ തെറാപ്പി (ദൈനംദിന പ്രവര്‍ത്തികള്‍ സംബന്ധിച്ച് ചികിത്സ) : ഈ ചികിത്സ നടത്തുന്നയാള്‍ കുട്ടിക്ക് ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലുള്ള പ്രയാസങ്ങള്‍ കണ്ടെത്തുകയും കക്കൂസില്‍ പോകുക, വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക പോലെ ചലനം ആവശ്യമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് സാധ്യമായ ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഒക്യുപേഷണല്‍തെറാപ്പി നിങ്ങളുടെ കുട്ടിയുടെ ആത്മാഭിമാനം വര്‍ധിപ്പിക്കാനും അവരെ സ്വാശ്രയരാക്കാനും ഉതകുന്ന ചികിത്സാരീതിയാണ്, പ്രത്യേകിച്ച് അവര്‍ മുതിര്‍ന്ന കുട്ടികളാകുമ്പോള്‍.
പ്ലേ തെറാപ്പി (കളികള്‍ ഉപയോഗിച്ചുള്ള ചികിത്സ) : കളിച്ച് രസിക്കുന്നതിലൂടെ കുട്ടികളുടെ വൈകാരികാവസ്ഥയില്‍ വളരെ ഗുണകരമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കുന്ന നൂതനമായ ഒരു ചികിത്സാ സമ്പ്രദായമാണ് പ്ലേ തെറാപ്പി. ഇത് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനും ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും അവസരം നല്‍കുന്ന മനശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ ഇടപെടലാണ്. പ്ലേ തെറാപ്പിയില്‍ സുരക്ഷിതവും സഹായകരവുമായ ഒരു സാഹചര്യത്തിലുള്ള കുട്ടിയുടെ ശാരീരികമായ ശേഷികള്‍, ധാരണാശേഷി, വൈകാരികമായ ആവശ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. പ്ലേ തെറാപ്പി പലപ്പോഴും കുട്ടി ചെറുപ്പമായിരിക്കുമ്പോള്‍ (02 വയസ്)ആണ് നടത്തുന്നത്.
കൗണ്‍സിലിങ് : ഒരു കൗണ്‍സിലര്‍ക്ക് അല്ലെങ്കില്‍ മനഃശാസ്ത്രജ്ഞന് കുട്ടിയേയും കുട്ടിയുടെ കുടുംബത്തേയും ഈ അവസ്ഥയെ വിജയകരമായ അഭിമുഖീകരിക്കുന്നതിനും ആവശ്യമായ സേവനങ്ങള്‍ കൈവരിക്കുന്നതിനും സഹായിക്കാനാകും.
പ്രത്യേക വിദ്യാഭ്യാസ പരിപാടികള്‍: പഠനവൈകല്യമോ മാനസികവൈകല്യമോ ഉള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  17 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  17 days ago