HOME
DETAILS
MAL
സ്ത്രീകള്‍ റേഷന്‍ കടകള്‍ ഉപരോധിച്ചു
backup
June 20 2017 | 18:06 PM
മുഹമ്മ: ബി.പി.എല്‍ പട്ടികയില്‍ നിന്നും പുറത്തായ മത്സ്യതൊഴിലാളി സ്ത്രീകള്‍ റേഷന്‍ കടകള്‍ ഉപരോധിച്ചു. മാരാരിക്കുളം മാര്‍ക്കറ്റ്,ജനക്ഷേമം,ചെത്തി എന്നിവടങ്ങളിലെ റേഷന്‍ കടകളാണ് സ്ത്രീകള്‍ ഉപരോധിക്കുന്നത്.
സമരം തുടങ്ങിയിട്ട് മൂന്ന് ദിവസം പിന്നിട്ടു. പ്രതിഷേധം റേഷന്‍കടകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട നിവാരത്തിലുള്ളവരും വലിയ വീടുകളില്‍ താമസിക്കുന്നവരും ബി.പി.എല്‍ പട്ടികയില്‍ ഉണ്ടെന്ന് കോണ്‍ഗ്രസ്സ് മാരാരിക്കുളം മണ്ഡലം പ്രസിഡന്റ് കെ.വി ജോസി ആരോപിച്ചു.കുടിലില്‍ താമസിക്കുന്നവര്‍ എ.പി.എല്ലാണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗം സുനിത ചാര്‍ളിയുടെ നേതൃത്വത്തിലാണ് സ്ത്രികള്‍ ഉപരോധസമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."