നഴ്സുമാരുടെ സമരം സര്‍ക്കാര്‍ ഇടപെടണമെന്ന് ജോസ് കെ. മാണി
കോട്ടയം : തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്‌സുമാര്‍ തങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുത്തികൊണ്ടു നടത്തുന്ന ധര്‍ണ്ണ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാര്‍ ജോസ് കെ.മാണി എം.പി. നഴ്‌സുമാരുടെ ക്ഷേമം ഉറപ്പുവരുത്തുവാനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
ജോലി സമയം വര്‍ദ്ധിപ്പിച്ചിട്ടും, വര്‍ദ്ധിപ്പിച്ച ജോലിസമയത്തിന് അനുപാതികമായ വേതനവും ലഭിക്കാറില്ല. രോഗികള്‍ക്ക് അനുപാതികമായി ആശുപത്രികളിലെ നഴ്‌സുമാരുടെ എണ്ണത്തിന് വര്‍ദ്ധനവ് വരുത്തി അവരുടെ അമിത ജോലിഭാരം കുറക്കണം. ആതുരസേവന രംഗത്തിന്റെ മഹത്വം മനസ്സിലാക്കി മറ്റേതു തൊഴിലിനേയുംപോലെ സേവന വേതന വ്യവസ്ഥകള്‍ ആരോഗ്യമേഖലയിലും കാലോചിതമായി നിര്‍ണ്ണയിക്കണം.സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്ക് തുല്യമായ വേതനവും, മറ്റ് പരിരക്ഷകളും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഉറപ്പുവരുത്തണം.
നഴ്‌സുമാരുടെ പ്രശ്‌നങ്ങളും, പരാതികളും പരിഹരിക്കുന്നതിന്‌വേണ്ടി ഒരു ഉന്നതല സമിതിയെ നിയോഗിക്കുകയും, അവരുടെ സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഹരിക്കുന്നതിനും, മറ്റ് സാമൂഹികവും തൊഴില്‍പരവുമായ ചൂഷണങ്ങളില്‍ നിന്നും അവര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണം. ബാങ്ക് ലോണും മറ്റും എടുത്താണ് മഹാഭൂരിപക്ഷം നേഴ്‌സുമാരും അവരുടെ നേഴ്‌സിങ്ങ് പഠനം പൂര്‍ത്തിയാക്കിയത്. സമൂഹത്തില്‍ നിസ്വാര്‍ത്ഥമായ സേനവം നടത്തുന്ന നേഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി നടത്തുന്ന ധര്‍ണ്ണ മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."