മോദി അങ്ങനെ പെറുക്കി നടക്കട്ടെ; അവിടെ ചൈന ഇന്ത്യന്‍ സുരക്ഷക്ക് ഭീഷണി ഒരുക്കുന്നു- പരഹാസ ശരമെറിഞ്ഞ് ഉവൈസി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍( എ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഒരുഭാഗത്ത് ചൈന ഇന്ത്യക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമ്പോഴും പ്രധാനമന്ത്രി പെറുക്കി നടക്കട്ടെ- അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ നേപ്പാള്‍ സന്ദര്‍ശനവും മോദി ബീച്ചില്‍ നിന്ന് വേസ്റ്റ് പെറുക്കുന്ന വീഡിയോയും ചേര്‍ത്തു വെച്ചാണ് ഉവൈസിയുടെ വിമര്‍ശനം. ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞ് ചൈനീസ് പ്രസിഡന്റ് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തി വരെ എത്തുന്ന റെയിവേ ലൈനുകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു കഴിഞ്ഞു- ചൈന- നേപ്പാള്‍ നയതന്ത്ര ചര്‍ച്ച ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
Xi hasn’t even returned home from his India trip & is already talking about railway lines up to the Indian border
— Asaduddin Owaisi (@asadowaisi) October 13, 2019
Modi can continue plogging & clicking touristy pictures while China threatens India’s national securityhttps://t.co/G0jSDdXGPi
ഷീജിന്‍ പിങ് ഞായറാഴ്ച നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 18 ധാരണപത്രവും രണ്ട് വിനിമയരേഖയും ഒപ്പിട്ടിരുന്നു. ഗതാഗതം, കൃഷി, വ്യവസായം, വാണിജ്യം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ടാണ് സഹകരണരേഖകള്‍ ഒപ്പിട്ടത്. ട്രാന്‍സ് ഹിമാലയന്‍ റെയില്‍വേയുടെ സാധ്യതാ പഠനം ഉടന്‍ ആരംഭിക്കുമെന്ന് രേഖകളില്‍ പറയുന്നു. കെരുങ്- കാഠ്മണ്ഡു തുരങ്കപാതയുടെ നിര്‍മാണത്തിനും ചൈന സഹായം നല്‍കും. കാഠ്മണ്ഡുവിനെ താത്തോപാണി ട്രാനസിറ്റ് കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ആര്‍ണിക്കോ ദേശീയപാതയുടെ വികസനത്തിന് ചൈന സഹായം നല്‍കും. 2015ലെ ഭൂകമ്പത്തില്‍ നാശമുണ്ടായ പാത അടച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."