യു.എസ് സിറിയയില്‍ നിന്ന് കൂടുതല്‍ സൈനികരെ പിന്‍വലിക്കുന്നു
ദമസ്കസ്: തുര്‍ക്കി സേനയുടെ ആക്രമണം ആറാം ദിനത്തിലേക്ക് കടന്നതോടെ കൂടുതല്‍ രക്തച്ചൊരിച്ചിലിന് കളമൊരുക്കി തങ്ങളുടെ ആയിരത്തോളം സൈനികരെ യു.എസ് ഉത്തരസിറിയയില് നിന്ന് പിന്‍വലിക്കുന്നു.
ഇതിന് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതായി പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര് പറഞ്ഞു. എന്നാല്‍ എപ്പോഴാണ് പിന്‍വലിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. നേരത്തെ ഐ.എസിനെതിരേ പോരാടുന്ന സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സിനെ തനിച്ചാക്കി യു.എസ് സൈനികരെ പിന്‍വലിച്ചതോടെയാണ് തുര്‍ക്കി ഉത്തര സിറിയയിലെ കുര്‍ദ് സേനക്കു നേരെ ആക്രമണം തുടങ്ങിയത്.
ഇരു സൈന്യങ്ങള്‍ക്കുമിടയില്‍ പെട്ട് സിറിയയിലെ യു.എസ് സൈനികര്‍ കഷ്ടപ്പെടുകയാണെന്നാണ് എസ്പര് പറഞ്ഞത്. അവസാനിക്കാത്ത യുദ്ധങ്ങളോട് പോരാടാന്‍ യു.എസിനാവില്ലെന്ന് ട്രംപ് പറഞ്ഞു. അവിടെ പോരാട്ടം നടക്കുമ്പോള്‍ നമ്മുടെ സൈനികര്‍ സുരക്ഷിതരല്ല. നമ്മുടെ സൈനികരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റിയ സമയമാണിത്- അദ്ദേഹം തുടര്‍ന്നു. ഉത്തര സിറിയയിലെ യു.എസ് സൈനിക താവളത്തിനു സമീപം തുര്‍ക്കി സേനയുടെ ഷെല്‍ പതിച്ചിരുന്നു.
സിറിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സഹായിക്കാനായി അഞ്ചുകോടി ഡോളറിന്റെ അടിയന്തര സഹായം ട്രംപ് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."