'തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക വിതരണം ചെയ്യണം'
മാനന്തവാടി: ജില്ലയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ എ.ഐ.ടി.യു.സി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2016-17, 17-18 വര്‍ഷങ്ങളിലായി 17 കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. വിതരണത്തിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പു നല്‍കി. ജോലി ചെയ്ത് പതിനാല് ദിവസത്തിനകം കൂലി നല്‍കണമെന്ന നിയമം പാലിക്കാതെ തൊഴിലാളികളുടെ കുടുംബത്തെ പട്ടിണിയിലാക്കിയിരിക്കുകയാണ്. സ്‌കൂള്‍ തുറന്ന സമയത്ത് പോലും അധികാരികള്‍ തൊഴിലാളികളുടെ വിഷയത്തില്‍ ഇടപ്പെട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. തൊഴിലാളികളുടെ കൂലി തടഞ്ഞുവച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കെ.കെ വര്‍ഗീസ് അധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ മൂര്‍ത്തി, ജില്ല സെക്രട്ടറി വി.കെ ശശിധരന്‍, രാജന്‍പനമരം, അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, മത്തായി അമ്പലവയല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."