ശക്തമായ കാറ്റില്‍ ചെറുകുന്നില്‍ റെയില്‍വേ ഗേറ്റ് തകര്‍ന്നു ട്രെയിന്‍ ഗതാഗതം താറുമാറായി
കണ്ണൂര്‍: ഇന്ന് പുലര്‍ച്ചെ 3.30ഓടെ ചെറുകുന്ന് കോണ്വെന്റ്റോഡ് റെയില്‍വേ ഗേറ്റ് തകര്‍ന്ന് റെയില്‍വേയുടെ ഇലക്ട്രിക് ലൈനിനു മുകളില്‍ പതിച്ചു. കോണ്വെന്റ്റോഡ് ഭാഗത്തെ ഗേറ്റാണ് തകര്‍ന്നത് . ഇലക്ട്രിക് ലൈന്‍ തകര്‍ന്നതോടെ മംഗലാപുരം ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകേണ്ട മുഴുവന്‍ ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു .
ഗോവ എറണാകുളം എക്സ്പ്രസ്സ്, മംഗള എക്സ്പ്രസ്സ്, പരശുരാം എക്സ്പ്രസ് എന്നി ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. കണ്ണൂരില്‍ നിന്നും എത്തിയ വിദഗ്ധസംഘം രാവിലെ എട്ടുമണിയോടെ ഇലക്ട്രിക്കല്‍ തകരാര്‍ പരിഹരിച്ചു. തുടര്‍ന്ന് ട്രെയിനുകള്‍ കടത്തിവിട്ടു. പൊട്ടിയ റെയില്‍വേഗേറ്റ് പൂര്‍വ സ്ഥിതിയില്‍ ആക്കി ഇതുവഴിയുള്ള റോഡ് ഗതാഗതം പുനസ്ഥാപിച്ചു. ഗേറ്റ് തകര്‍ന്നത് ചെറുകുന്ന് കോണ്‍വെന്റ് ആശുപത്രിയിലേക്ക് ഉള്‍പ്പെടെ പോകേണ്ട നിരവധി ആളുകളെ ദുരിതത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."