HOME
DETAILS
MAL
സി. ഹാഷിം സാഹിബ് സ്മാരക ജീവകാരുണ്യ അവാർഡ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് സമ്മാനിച്ചു
backup
October 14 2019 | 16:10 PM
ദമാം: സഊദിയിലെ ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ദേശീയ കെഎംസിസി കമ്മറ്റി ട്രഷററുമായിരുന്ന അന്തരിച്ച സി. ഹാഷിം സാഹിബിന്‍റെ നാമധേയത്തിൽ കിഴക്കൻ പ്രവിശ്യ കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രഥമ "സി.ഹാഷിം സാഹിബ് സ്മാരക ജീവകാരുണ്യ അവാർഡ്" മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പൊന്നാനി പാര്‍ലമെന്‍റ് അംഗവുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ക്ക് സമ്മാനിച്ചു.
ദമാമിൽ നടന്ന ചടങ്ങിൽ ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ
അവാർഡ് കൈമാറി. ഉത്തരേന്ത്യയിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ നടത്തുന്ന ശ്രദ്ധേയമായ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും, തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ കേന്ദ്രീകരിച്ച് സി.എച്ച്.സെന്റർ ചെയർമാൻ എന്നീനിലയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് 25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡിന് ഇടി മുഹമ്മദ് ബഷീര്‍ എം.പിയെ അര്‍ഹനാക്കിയത്.
ലാളിത്യമാർന്ന ജീവിതരീതി സത്യസന്ധത, സഹജീവീ സ്നേഹം,നിസ്വാർത്ഥത , മാതൃകാപരമായ വ്യക്തിത്വം തുടങ്ങിയവയും അവാര്‍ഡ് ജേതാവിന്‍റെ വിശേഷണങ്ങളാണെന്നും ആലപ്പുഴ ജില്ലാ കെഎംസിസി വിലയിരുത്തി തമിഴ്നാട് രാമനാഥപുരം എം.പി. നവാസ്ഖനി, യൂത്ത് ലീഗ് നാഷണൽ ജനറൽസെക്രട്ടറി സി.കെ.സുബൈർ, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, കെഎംസിസി നേതാക്കളായ നാഷണൽ കമ്മറ്റി ഓഡിറ്റർ യു.എ.റഹീം, പ്രവിശ്യ ജനറൽസെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ഓർഗനൈസിംഗ് സെക്രട്ടറി മാമുനിസാർ, ദമാം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അസീസ് വയനാട്, ജറൽസെക്രട്ടറി റഹുമാൻ കാര്യാട്ട് , കോഴിക്കോട് ജില്ലാപ്രസിഡന്റ് ഒ,പി.ഹബീബ്, ജനറൽസെക്രട്ടറി മഹ്‌മൂദ് പുക്കാട്ട്, ട്രഷറർ ഫൈസൽ കൊടുമ, ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് എ.ആർ.സലാം ജനറൽസെക്രട്ടറി റാഷിദ് പുത്തൻപുരക്കൽ, ട്രഷറർ അജി ശാഹുൽ, ഓർഗനൈസിംഗ് സെക്രട്ടറി മാലിക്ക് കാക്കാഴം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."