പകര്‍ച്ചപ്പനി പടരുന്ന കൂരാച്ചുണ്ടില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: പി.കെ ഫിറോസ്
കിനാലൂര്‍: ഡെങ്കിപ്പനി, വൈറല്‍പ്പനി ബാധിച്ച് ദുരിതമനുഭവിക്കുന്ന കൂരാച്ചുണ്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
പതിനായിരത്തോളം പ്രദേശവാസികള്‍ ഡെങ്കിപ്പനി ബാധിച്ച് കഴിയുമ്പോള്‍ സ്ഥലം എം.എല്‍.എയും സര്‍ക്കാറും മുഖംതിരിഞ്ഞ സമീപനം കൈകൊള്ളുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗ നിവാരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും യൂത്ത് ലീഗ് സജീവമായി രംഗത്തുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.സരിതയുമായി നടന്ന ചര്‍ച്ചയിലും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പുവരുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സി.എച്ച് സെന്ററും കെ.എം.സി.സിയും കൂരാച്ചുണ്ടില്‍ നടത്തി വരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, മണ്ഡലം പ്രസിഡന്റ് ടി. നിസാര്‍ മാസ്റ്റര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.എസ് ഹമീദ്, സിറാജ് ചിറ്റേടത്ത് ഒ.കെ നവാസ്, നിസാര്‍ കൊളക്കാട്, റഫീഖ് മരോട്ടിക്കല്‍, സഹീര്‍ കരിമ്പിന്‍തെരി, ജാസിര്‍ ഇസ്മയില്‍, ജംസില്‍ മേഖല സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."