HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് പീഡനം: അധ്യാപകര്‍ അറസ്റ്റില്‍
backup
November 11 2018 | 06:11 AM
കൂത്തുപറമ്പ്: കണ്ണവം പൊലിസ് സ്റ്റേഷന് പരിധിയിലെ ഇരുപത്തി രണ്ടോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു അധ്യാപകര്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി കൊടുവന്മുഴിയില് എരിഞ്ഞിക്കോത്തെ കെ.കെ അബ്ദുറഹ്മാന് (44), വയനാട് കെല്ലൂര്‍ നാലാംമൈലിലെ ടി. അബ്ദുനാസര്‍ (48) എന്നിവരെയാണു കണ്ണവം എസ്.ഐ. കെ.വി ഗണേഷ് അറസ്റ്റു ചെയ്തത്. ഇരുവര്‍ക്കുമെതിരെ പോക്സോ വകുപ്പ് ചേര്‍ത്ത് 22 കേസുകളാണു നിലവില്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തത്. പത്തുവയസിനു താഴെയുള്ള ഇരുപത്തി രണ്ടോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണു പീഡനത്തിന് ഇരയായതെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റിലായവരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."