കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തി റോഡ് കൈയേറി മതില്‍ കെട്ടി
തിരൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തി പൊതുവഴി കൈയേറി മതില്‍ കെട്ടിയതോടെ ഇരപതോളം കുടുംബങ്ങളുടെ യാത്ര പ്രയാസത്തില്‍. ചെറിയമുണ്ടം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍പ്പെടുന്ന ചോല ഇടവഴി റോഡിലാണ് സ്വകാര്യ വ്യക്തി മതില്‍ കേറ്റിക്കെട്ടിയത്. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡില്‍ ചളിമണ്ണി കൊണ്ടിട്ടതിനാല്‍ മഴ പെയ്ത് ചളിപരന്നത് കാല്‍നട യാത്ര പോലും ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്.
പറപ്പൂത്തടം ഡിസ്‌പെന്‍സറി- പറപ്പൂത്തടം പള്ളി റോഡിന് 10 അടിയാണ് വീതി. ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം റോഡിനുണ്ട്. എന്നാല്‍ സ്വകാര്യ വ്യക്തി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ എട്ട് മീറ്ററോളം നീളത്തില്‍ റോഡ് കൈയ്യേറി മതി കെട്ടിയതിനാല്‍ വാഹന ഗതാഗതം മുടങ്ങിയ അവസ്ഥയാണ്.
റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും റോഡ് കൈയ്യേറി മതില്‍ കെട്ടിയതിനാല്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ശ്രമദാനമായി 2011 ലാണ് ചോലഇടവഴി നിര്‍മിച്ചത്.
ഒന്നരകിലോമീറ്ററിലധികം നീളമുള്ള റോഡില്‍ ഒരു മാസം മുമ്പാണ് പൊതു സ്ഥലം കൈയ്യേറി മതില്‍ക്കെട്ടുകയും റോഡില്‍ മണ്ണ് കൊണ്ടിടുകയും ചെയ്തത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."