HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 12 മരണം
backup
October 14 2019 | 19:10 PM
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 12 പേര് മരിച്ചു. 15ലധികം പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ 11 പേരും സ്ത്രീകളാണ്. ഇന്നലെ രാവിലെ മൗ ജില്ലയിലെ മുഹമ്മദാബാദ് പൊലിസ് സ്റ്റേഷന് പരിധിയില്‍ വലീദ്നഗര് ഗ്രാമത്തിലാണ് അപകടം.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണതാണ് അപകടത്തിന്റെ വ്യാപ്തികൂടാന് കാരണമായത്. കെട്ടിടത്തില്‍ താമസിക്കുന്ന ഛോട്ടുവിശ്വകര്മ എന്നയാളുടെ വീട്ടിലാണ് അപകടം ഉണ്ടായത്.
വീട്ടില്‍ പ്രഭാതഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
രാവിലെ സ്ഫോടനം ഉഗ്രശബ്ദത്തോടെ കേട്ടതായും പിന്നാലെ കെട്ടിടം ഇടിഞ്ഞുവീഴുകയുമായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു.
അഗ്നിരക്ഷാസേനയും പൊലിസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."