നാളെ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: നാളെ മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം മൂലം വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. കാറ്റിന്റെ ദിശ മാറിയതാണ് ഇടയ്ക്ക് മഴ ലഭിയ്ക്കാതെ വന്നത്. മംഗലാപുരത്തിനും ഗോവയ്ക്കും ഇടയിലാണ് ഇപ്പോള്‍ ന്യൂനമര്‍ദം. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഗതി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗത്തേക്ക് മാറിയതാണ് മഴ കുറയാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ അസം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ മാത്രമാണ് പ്രതീക്ഷിച്ച തോതില്‍ മഴ ലഭിച്ചത്. പാലക്കാട്, ഇടുക്കി തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കാര്യമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടവിട്ട് മഴ കുറയുന്ന സാഹചര്യം ഉണ്ടാകാമെങ്കിലും ഈ വര്‍ഷം സംസ്ഥാനത്ത് ശരാശരി കാലവര്‍ഷം ലഭിക്കുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."